റെയില്‍വേ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു
ദില്ലി: റെയില്‍വേയും ദേശവ്യാപകമായി അനിശ്വിതകാല പണിമുടക്കിലേയ്ക്ക് നീങ്ങുന്നു. രാജ്യത്തെ രണ്ട് പ്രമുഖ റെയില്‍വെ യൂണിയനുകളാണ് 2014 മാര്‍ച്ചില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ലക്ഷ്യമിടുന്നത്. ദീര്‍ഘനാളായുള്ള തങ്ങളുടെ ആവശ്യങ്ങളള്‍ യുപിഎ സര്‍ക്കാര്‍ പരിഗണിയ്ക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കിനെപ്പറ്റി സംഘടനകള്‍ ആലോചിയ്ക്കുന്നത്.
ഓള്‍ ഇന്ത്യ റെയില്‍വേമെന്‍ ഫെഡറേഷന്‍ (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ (എന്‍എഫ്‌ഐആര്‍) എന്നീ യൂണിയനുകളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു പ്രതിഷേധത്തിനൊരുങ്ങുന്നത്. സമരവുമായി സംഘടനകള്‍ മുന്നോട്ട് പോയാല്‍ 1974 ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേത്യത്ത്വത്തില്‍ നടന്ന റെയില്‍വേ സമരത്തെക്കാള്‍ വലിയ സമരമാവും മാര്‍ച്ചില്‍ നടക്കുക

രാജ്യത്ത്് ഏറ്റവും അധികം തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയായ റെയില്‍വേയോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അനാസ്ഥയാണെന്നാണ് യൂണിയനുകള്‍ പറയുന്നത്.
പുതിയ പെന്‍ഷന്‍ സമ്പ്രദായം, കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ എടുക്കുന്നത് അവസാനിപ്പിയ്ക്കുക, ആറാം ശന്പളക്കമ്മീഷന്‍ ശുപാര്‍ശയിലെ നിയമലംഘനങ്ങള്‍ തടയുക, എന്നിങ്ങനെ ഒട്ടേറെ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത്.
ഫെബ്രുവരി 12 നും ഫെബ്രുവരി 17നും സംഘടനകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചാവും സമരം. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കാന്‍ സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞില്ലെന്ന് എഐആര്‍എഫ് ജനറല്‍ സെക്രട്ടറി ശിവ് ഗോപാല്‍ മിശ്ര പറഞ്ഞു.
പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരെ കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോയാല്‍ പ്രതിദിനം 800 കോടിയോളം രൂപയുടെ നഷ്ടമാവും റെയില്‍വേക്ക് ഉണ്ടാകുന്നത്.












Click it and Unblock the Notifications