കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രയ്ക്കിടെ പണം മോഷണം; 60,000 രൂപ നല്‍കണമെന്ന് ഉപഭോക്തൃ കോടതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന്റെ 47,000ത്തോളം രൂപ മോഷണം പോയ സംഭവത്തില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദില്ലി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. പറ്റ്‌നയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ പണം മോഷണം പോയെന്നുകാട്ടി ദില്ലി ബിസിനസുകാരനായ സമീര്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

2009ലാണ് കേസിനാസ്പദമായ സംഭവം. ബിസിനസ് ആവശ്യത്തിനായി പറ്റ്‌നയില്‍ പോയി മടങ്ങുകയായിരുന്നു സമീര്‍. ഇദ്ദേഹം യാത്ര ചെയ്ത ക്രാന്തി എക്‌സ്പ്രസ് കോച്ചില്‍ രണ്ട് റെയില്‍വെ ഗാര്‍ഡുമാരും ഉണ്ടായിരുന്നു. എന്നാല്‍, മോഷണം സംബന്ധിച്ച് റെയില്‍വെയോ പോലീസോ ശരിയായ വിധത്തില്‍ അന്വേഷിച്ചില്ലെന്ന് സമീര്‍ പറയുന്നു.

courtorder

കോച്ചിനിള്ളില്‍ കയറുമ്പോള്‍ തന്നെ സമീറിന്റെ കീശ ഉയര്‍ന്നു നില്‍ക്കുന്നത് ഗാര്‍ഡുമാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവിടെ എന്താണെന്ന ചോദ്യത്തിന് തന്റെ അടിവസ്ത്രത്തിലെ രഹസ്യ പോക്കറ്റില്‍ 47,200 രൂപ സൂക്ഷിച്ചതാണെന്ന് സമീര്‍ മറുപടി നല്‍കി. ഇതിനുശേഷം സമീര്‍ തന്റെ സീറ്റില്‍ ഉറങ്ങാനായി കിടക്കുകയും ചെയ്തു.

മുഗള്‍സരായിക്കും കാണ്‍പൂരിനും ഇടയില്‍ ഉറക്കം ഞെട്ടിയ സമീര്‍ താന്‍ പോക്കറ്റടിക്കപ്പെട്ടതായി അറിയുകയായിരുന്നു. ഗാര്‍ഡിനോട് പരാതി പറഞ്ഞെങ്കിലും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. രണ്ടു ഗാര്‍ഡുകള്‍ക്കൊപ്പം ഒരു ചെറുപ്പക്കാരനെ കണ്ടതായി പിന്നീട് സഹയാത്രികര്‍ അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാനും റെയില്‍വെ തയ്യാറായില്ല. തന്റെ കൈയ്യില്‍ പണമുള്ളത് ഗാര്‍ഡുമാര്‍ മാത്രമാണ് അറിഞ്ഞതെന്നും സമീര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. സമീറിന്റെ വാദം ശരിവെച്ചുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

English summary
Railways asked to pay Rs 60,000 to passenger robbed of Rs 47,200 in 2009
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X