റിപബ്ലിക്ക് ഡേയ്ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ട്രെയിന്‍ അപകടം; സംഭവം നെക്‌സല്‍ മേഖലയില്‍....
വരാനിക്കുന്ന റിപബ്ലിക്ക് ഡേയെ മുന്‍ നിര്‍ത്തി അട്ടിമറി ശ്രമമാണോ എന്ന് അധികാരികള്‍ പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.
ഭുവനേശ്വര്‍: ജഗ്ദല്‍പുര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയത് നക്‌സല്‍ മേഖലയില്‍. റിപബ്ലക്ക്‌ഡേയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉണ്ടായ അപകടം അട്ടിമറിശ്രമമാണോ എന്നും സംശയം. അട്ടിമറി സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
എങ്കിലും വരാനിക്കുന്ന റിപബ്ലിക്ക് ഡേയെ മുന്‍ നിര്‍ത്തി അട്ടിമറി ശ്രമമാണോ എന്ന് അധികാരികള്‍ പരിശോധിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ അധികാരികളുടെ പിടിപ്പുകേടിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നും ഇതിനെ അട്ടിമറിയായി കാണേണ്ടതില്ലെന്നുമുള്ള അഭിപ്രായവും പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

റെയില്‍വെ മന്ത്രി
റെയില്‍വെ മന്ത്രി സുരേഷ് പ്രഭു സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട മേള്‍നോട്ടം വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

വെങ്കയ്യ നായിഡു
ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.

ധനസഹായം
മരണപ്പെട്ടവര്‍ക്ക് 2 ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായ ധനം നല്‍കുമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

പരിക്ക്
ആന്ധ്രാപ്രദേശിലെ കുനേരു റെയില്‍വെ സ്‌റ്റേഷന് സമീപത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മാവോയിസ്റ്റ് ശക്തികേന്ദ്രം
ആന്ധ്രപ്രദേശിലുണ്ടായ ട്രെയിന്‍ അപകടം റെയില്‍വെ സുരക്ഷ കമ്മീണര്‍ അന്വേഷിക്കും. മാനവോയിസ്റ്റ് ശക്തി കേന്ദ്രത്തിലുണ്ടായ അപകടം അട്ടിമറി ശ്രമമാണോ എന്ന് സംശയം നിലനില്‍ക്കുന്നുണ്ട്.

പാളം തെറ്റി
ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം നടന്നത്. എന്‍ജിന് പുറമെ ലഗേജ് വാന്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, ഒരു എസി ടൂ ടയര്‍ കോച്ച്, എന്നിവയാണ് പാളം തെറ്റിയത്.












Click it and Unblock the Notifications