കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോര്‍ഡ് മഴ: ദില്ലിയില്‍ വെള്ളം കവിഞ്ഞപ്പോള്‍... ചിത്രങ്ങള്‍

  • By Muralidharan
Google Oneindia Malayalam News

കെ എല്‍ 10 പത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദില്ലിയില്‍ പെയതത് മഴയല്ല 'മയ'യാണ്. നല്ല 'കനത്ത മയ'. രണ്ട് ദിവസം കൊണ്ട് 98 മില്ലീമീറ്റര്‍ മഴയാണ് തലസ്ഥാന നഗരത്തില്‍ പെയ്തത്. വൈകിട്ട് അഞ്ചര മുതല്‍ എട്ടര വരെയായിരുന്നു മഴ. കനത്ത മഴ ദില്ലിയുടെ താഴ്ന്ന പ്രദേശങ്ങളെയാകെ വെള്ളത്തിനടിയിലാക്കി. വാഹന ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു.

walking

കാശ്മീരി ഗേറ്റ്, സൗത്ത് എക്‌സ്റ്റന്‍ഷന്‍, ഐ.ടി.ഒ, നെഹ്‌റുപ്‌ളേസ്, മുനിര്‍ക്ക തുടങ്ങിയ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായി. ഗുഡ്ഗാവില്‍ നിന്നും നോയിഡയില്‍ നിന്നും തലസ്ഥാനത്തേക്ക് വന്ന യാത്രക്കാര്‍ പലരും വഴിയിലായി. റോഡില്‍ മരങ്ങള്‍ വീണും ഗതാഗതം തടസ്സപ്പെട്ടു. ആളപകടം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ദില്ലിയെ വെള്ളത്തിലാക്കിയ മഴയുടെ ചിത്രങ്ങള്‍ കാണൂ..

മഴ ശരിക്കും കുടുക്കി

മഴ ശരിക്കും കുടുക്കി

കനത്ത മഴയില്‍ ദില്ലി ശരിക്കും വെള്ളത്തിനടിയിലായി. ഖാന്‍പൂര്‍, മഹിപാല്‍പൂര്‍, മൂല്‍ചന്ദ്, കര്‍ക്കര്‍ദൂമ, രാജ്ഘട്ട് എന്നിവിടങ്ങളില്‍ വെള്ളം കയറി. റോഡില്‍ മരങ്ങള്‍ വീണും ഗതാഗതം തടസ്സപ്പെട്ടു.

പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല

പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല


ഫ്‌ളാറ്റുകളുടെ ബേസ്‌മെന്റുകള്‍ വെള്ളം കയറി താമസക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ 98 മില്ലിമീറ്റര്‍ മഴയാണ്ദില്ലിയില്‍ പെയ്തത്.

എയര്‍പോര്‍ട്ടിലും മഴ

എയര്‍പോര്‍ട്ടിലും മഴ

മഴയെത്തിയതിനെ തുടര്‍ന്ന് അടിയന്തിര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിക്കാര്‍. ചിത്രം ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും.

മഴയത്തും കളി

മഴയത്തും കളി

ദില്ലിയിലെ വിജയ് ചൗക്കില്‍ മഴ നനഞ്ഞ് കളിക്കുന്ന കുട്ടികള്‍

മഴ തുടരും

മഴ തുടരും

രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിത്രം ദില്ലി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും

തോട് പോലെ റോഡ്

തോട് പോലെ റോഡ്

കനത്ത മഴയത്ത് റോഡ് മുറിച്ചുകടക്കുന്ന ഒരു വഴിയാത്രക്കാരി.

ആരോപണം അങ്ങോട്ടും ഇങ്ങോട്ടും

ആരോപണം അങ്ങോട്ടും ഇങ്ങോട്ടും

മഴയെ നേരിടാന്‍ ദില്ലി കോര്‍പറേഷന്‍ മതിയായ മുന്‍കരുതലുകള്‍ ചെയ്തില്ലെന്നാണ് ആരോപണം. ബി ജെ പി ഭരിക്കുന്ന കോര്‍പറേഷന്‍ വീഴ്ച വരുത്തിയെന്നാണ് ആം ആദ്മി സര്‍ക്കാര്‍ പറയുന്നത്

ഞങ്ങളല്ല അവരാണ്

ഞങ്ങളല്ല അവരാണ്

എന്നാല്‍ വീഴ്ച വരുത്തിയത് തങ്ങളല്ല ദില്ലി സര്‍ക്കാരാണെന്ന് കോര്‍പറേഷന്‍ കുറ്റപ്പെടുത്തുന്നു.

വിജയ് ചൗക്കില്‍ നിന്നും

വിജയ് ചൗക്കില്‍ നിന്നും

ദില്ലി വിജയ് ചൗക്കിലെ ഒരു മഴ ദൃശ്യം

റിംഗ് റോഡ്

റിംഗ് റോഡ്


കനത്ത മഴയില്‍ ദില്ലിയിലെ റിംഗ് റോഡില്‍ നിന്നുള്ള കാഴ്ച

English summary
Traffic took a hit across the National Capital Region today as intermittent showers since yesterday caused waterlogging at many places. Delhi received 93.8 mm of rainfall between 5.30 PM to 8.30 AM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X