രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം പാളി; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ മകനും മത്സരരംഗത്ത്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 15ാമത് സ്ഥാനാർത്ഥി പട്ടികയിൽ രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുംള്ള 31 സ്ഥാനാർത്ഥികളാണ് ഇടം പിടിച്ചത്.
രാജസ്ഥാനിലെ സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകനും ഇടം പിടിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മാനവേന്ദ്ര സിംഗിനും ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടുണ്ട്.
Read More: Lok Sabha Election 2019: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അറിയൂ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന്റ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. സ്വന്തം നാടായ ജോയ്പൂരിൽ നിന്നുമാണ് വൈഭവ് ജനവിധി തേടുന്നത്.

ബന്ധുക്കൾക്ക് സീറ്റ് വേണ്ട
കഴിഞ്ഞ മാസം രാജസ്ഥാൻ സന്ദർശിച്ച രാഹുൽ ഗാന്ധി സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് സംസ്ഥാന നേതൃത്വത്തിനും എംഎൽഎമാർക്കും നിർദ്ദേശം നൽകിയിരുന്നു. രാജ്യ സഭാ എംപിമാർ, എംഎൽഎമാർ അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടെന്നായിരുന്നു രാഹുലിൻറെ തീരുമാനം. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ പേരിൽ ഏറ്റവും അധികം പഴി കേൾക്കേണ്ടി വരുന്ന പാർട്ടിയാണ് കോൺഗ്രസ്.

നിരവധി പേർ
എന്നാൽ മുഖ്യമന്ത്രിയുടെ മകനെ കൂടാതെ 6 രാജ്യസഭാ എംപിമാർക്കും തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടുണ്ട്. എംഎൽഎയായ മുരാരി മീനയുടെ ബാര്യ സവിതാ മീന, മുൻ എംഎൽഎ മഖ്ബൂൽ മദേലിയയുടെ മകൻ റഫീഖ് മദേലിയ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ജസ്വന്ത് സിംഗിന്റെ മകൻ
ബിജെപി നേതാവായിരുന്ന ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗിനും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാനവേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നത്.

വസുന്ധര രാജയ്ക്കെതിരെ
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുമായുള്ള ഭിന്നതകളെ തുടർന്നാണ് മാനവേന്ദ്ര സിംഗ് പാർട്ടി വിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ സിന്ധെയ്ക്കെതിരെ മത്സരിച്ചിരുന്നെങ്കിലും മാനവേന്ദ്ര സിംഗ് പരാജയപ്പെടുകയായിരുന്നു. ബാർമെർ സീറ്റിൽ നിന്നുമാണ് മാനവേന്ദ്ര സിംഗ് ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പിൽ തോറ്റവർ
മാനവേന്ദ്ര സിംഗിനെ കൂടാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അഞ്ച് സ്ഥാനാർത്ഥികൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അവസരം നൽകുന്നുണ്ട്. രത്തൻ ദേവസി, റഫീഖ് മദേലിയ, രഘുവീർ മീന, ശ്രാവൺ കുമാർ എന്നിവർക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത്.

കമൽ നാഥിന്റെ മകനും
രാജസ്ഥാനിൽ മാത്രമല്ല മധ്യപ്രദേശിലും കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ ചിന്ദ്വാര മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചതോടെ കമൽ നാഥ് ഒഴിഞ്ഞ മണ്ഡലമാണ് ചിന്ദ്വാര.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications