രാജസ്ഥാനില്‍ ബിജെപി അധികാരം പിടിച്ചാല്‍ ആര് മുഖ്യമന്ത്രി? സാധ്യതയില്‍ മുന്നില്‍ ഈ അഞ്ച് പേർ
ജയ്പൂർ: അഞ്ച് വർഷം കൂടുമ്പോള്‍ ഭരണം മാറുമെന്ന രാജസ്ഥാന്റെ ചരിത്രം തിരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുന്നത്. മറുവശത്ത് ബി ജെ പിയാവട്ടെ എന്ത് വിലകൊടുത്തും ഭരണം തിരികെ പിടിക്കുമെന്നും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കാതെയും ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ വിജയിച്ചാല്‍ പാർട്ടിയെ ആര് നയിക്കും എന്ന ചർച്ചകളും സജീവമാണ്.
200 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ട് പട്ടികകളിലായി ഇതുവരെ പ്രഖ്യാപിച്ച 124 സ്ഥാനാർത്ഥികളിൽ ശ്രദ്ധേയമായ പല മുഖങ്ങളും ഇത്തവണയും ഇടംപിടിച്ചിട്ടുണ്ട്. അടുത്ത ഘട്ടങ്ങളില്‍ മറ്റ് ചിലരും സ്ഥാനാർത്ഥികളായി വന്നേക്കും. ഇത്തരത്തില്‍ രാജസ്ഥാന്‍ ബിജെപിയിലെ പ്രധാനപ്പെട്ട 5 മുഖങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വസുന്ധര രാജെ (70)
രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ 2003ൽ മുഖ്യമന്ത്രിയായതു മുതൽ കഴിഞ്ഞ 20 വർഷമായി രാജസ്ഥാനിൽ ബിജെപിയുടെ ശ്രദ്ധേയ മുഖമാണ്. മധ്യപ്രദേശിലെ പഴയ സിന്ധ്യ രാജകുടുംബത്തിലെ അംഗമായ രാജെ ധോൽപൂരിലെ പഴയ രാജകുടുംബത്തെ വിവാഹം കഴിച്ചതിന് ശേഷമാണ് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ധോൽപൂരിൽ നിന്നുള്ള എംഎൽഎയും ജലവാറിൽ നിന്ന് ഒന്നിലധികം തവണ എംപിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
2003 മുതൽ ജലവാർ ജില്ലയിലെ ജല്‌റപട്ടൻ നിയമസഭാ സീറ്റിൽ രാജെ വിജയിച്ചുവരികയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത ശക്തമാണ്. എന്നാല്‍ പാർട്ടിയിലെ യുവ നേതൃത്വം ഇത് അംഗീകരിച്ചേക്കില്ല. 2018 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമായിരുന്നില്ല. പ്രത്യേകിച്ച് 2019 മുതൽ 2023 ആദ്യം വരെ സതീഷ് പൂനിയ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത്. തന്റെ പഴയ അനുയായികളില്‍ പലർക്കും സീറ്റ് ലഭിച്ചതിനാല്‍ ഇത്തവണ ബി ജെ പി വിജയിച്ചാല്‍ മുഖ്യമന്ത്രി പദവിക്കുള്ള അവകാശ വാദം രാജെ ഒരിക്കല്‍ കൂടി ശക്തമാക്കിയേക്കും.
രാജേന്ദ്ര റാത്തോഡ് (68)
ഏഴ് തവണ എംഎൽഎയായ രാജേന്ദ്ര റാത്തോഡ് 1990 മുതൽ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. നിലവിൽ രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവുമാണ്. 1970-കളിൽ രാജസ്ഥാൻ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ ജീവിതം ആരംഭിച്ച രജപുത്രനാണ് ഇദ്ദേഹം ഒന്നിലധികം തവണ മന്ത്രിയായിട്ടുണ്ട്. 90 കളുടെ തുടക്കത്തിൽ ബിജെപിയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം ജനതാദള്‍ നേതാവായിരുന്നു.
മുൻ മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയുമായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ അടുപ്പക്കാരനായ റാത്തോഡ്, രാജെയുടെ രണ്ട് ഭരണകാലഘട്ടങ്ങളിൽ അവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. നിരവധി ബിജെപി നേതാക്കൾ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉറ്റുനോക്കുമ്പോൾ, താൻ മത്സരത്തിലില്ലെന്ന് റാത്തോഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ നിയമസഭാ സീറ്റായ ചുരുവിന് പകരം അതേ ജില്ലയിലെ താരാനഗറിൽ നിന്നാണ് റാത്തോഡ് ഇത്തവണ മത്സരിക്കുന്നത്. മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞെങ്കിലും സമവായ സ്ഥാനാർത്ഥിയായി റാത്തോഡ് ഉയർന്ന് വന്നേക്കാം.
സതീഷ് പൂനിയ (59)
രാജസ്ഥാനിൽ പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായ സമയങ്ങളിൽ സതീഷ് പൂനിയയായിരുന്നു ബിജെപി അധ്യക്ഷൻ. നിലവിൽ അദ്ദേഹം രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ് അദ്ദേഹം. ആർഎസ്എസുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പൂനിയ. മുമ്പ് ബിജെവൈഎം സംസ്ഥാന പ്രസിഡന്റ്, ബിജെപി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സംഖ്യാപരമായി ഏറ്റവും പ്രബലമായ ജാതിയായ ജാട്ട് സമുദായത്തിൽ പെട്ടയാളാണ് പൂനിയ അമേറില്‍ നിന്നുമാണ് വീണ്ടും മത്സരിക്കുന്നത്.
സി പി ജോഷി (47)
ചിറ്റോർഗഡിൽ നിന്ന് രണ്ട് തവണ എംപിയായ, ബ്രാഹ്മണനായ സി പി ജോഷിയെ ഈ വർഷം മാർച്ചിലാണ് സംസ്ഥാന ബി ജെ പി അധ്യക്ഷനായി നിയമിക്കുന്നത്. അതുവരെ സംസ്ഥാന രാഷ്ട്രീയത്തിൽ ജോഷിക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ജോഷി ജെ പി നദ്ദയെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കൂട്ടത്തിൽ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപി ജോഷിയെ പാർട്ടി മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നിരുന്നാലും, ചിറ്റോർഗഡിൽ നിന്നുള്ള സിറ്റിംഗ് ബിജെപി എംഎൽഎ ചന്ദ്രഭൻ സിംഗ് ആക്യ നേരത്തെ തന്നെ ജോഷിയെ കുറ്റപ്പെടുത്തുകയും അദ്ദേഹത്തിന് ടിക്കറ്റ് ലഭിക്കാത്തതിന് പിന്നില്‍ ജോഷിയാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
ഗജേന്ദ്ര സിംഗ് ഷെഖാവത്ത് (56)
രാജസ്ഥാൻ മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിൽ പുതിയ തലമുറയിലെ ബിജെപി നേതാക്കൾക്കിടയിൽ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ പേരും ഉയർന്ന് വന്നിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമായ ജോധ്പൂരിൽ നിന്നുള്ള എംപിയാണ് ഷെഖാവത്ത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അശോക് ഗെലോട്ടിന്റെ മകൻ വൈഭവിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും അദ്ദേഹം വിജയിച്ചത്. വസുന്ധര രാജെയുടെ ശക്തനായ എതിരാളി കൂടിയാണ് ഇദ്ദേഹം
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications