കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടുംബത്തിനായി ഗെലോട്ടിന്‍റെ ലേലം; സമാഹരിച്ചത് ഒരു കോടിയിലേറെ രൂപ

  • By Desk
Google Oneindia Malayalam News

ദില്ലി: മോദിക്കെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ബാലക്കോട് ആക്രമണത്തെക്കുറിച്ച് സംശയംങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അത് നീക്കം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാറിന്‍റെ ഉത്തരാവാദിത്ത്വമാണെന്നും ഗെലോട്ട് വ്യക്തമാക്കുന്നു.

<strong>കോണ്‍ഗ്രസിനെ വെല്ലുവളിച്ച അജിത് ജോഗിക്ക് തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് 6 നേതാക്കള്‍</strong>കോണ്‍ഗ്രസിനെ വെല്ലുവളിച്ച അജിത് ജോഗിക്ക് തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് 6 നേതാക്കള്‍

ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ദിഗ് വിജയ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത് ശരിയായ ചോദ്യങ്ങളാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതിനിടെയാണ് സ്വന്തം സമ്മാനങ്ങള്‍ ലേലത്തിന് വെച്ച് പുല്‍വാമയില്‍ വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടംബത്തിനായി കോടിയിലേറെ രൂപ ഗെഹ്ലോട്ട് സമാഹരിച്ചിരിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

പുല്‍വമയില്‍

പുല്‍വമയില്‍

പുല്‍വമയില്‍ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ജവാന്‍മാരില്‍ 5 പേര്‍ രാജ്സ്ഥാനില്‍ നിന്നുള്ളവരായിരുന്നു. ഇവരുടെ കുടംബത്തെ സഹായിക്കാനാണ് തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ അശോക് ഗെലാട്ട് ലേലത്തിന് വെച്ചത്.

1.36 കോടി

1.36 കോടി

സംസ്ഥാന സര്‍ക്കാര്‍ സഹായിച്ച സഹായധനത്തിന് പുറമെയാണ് അശോക് ഗെലോട്ടിന്‍റെ ലേലം. മുഖ്യമന്ത്രിയുടെ ലേലത്തിന് ആദ്യ ദിനങ്ങളില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. 1.36 കോടി രൂപക്കാണ് സമ്മാനങ്ങള്‍ ലേലത്തിന് പോയത്.

50 ലക്ഷം രൂപ

50 ലക്ഷം രൂപ

ജവാന്‍മാരുടെ കുടുംബത്തിന് 50 ലക്ഷം രൂപയും കൂടുബാംഗത്തിന് സര്‍ക്കാര്‍ ജോലിയും കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 1999 ല്‍ കാര്‍ഗില്‍ യുദ്ധസമയത്തും 2004 ല്‍ സുനാമി ബാധിതരെ സഹായിക്കുനും അശോക് ഗെലോട്ട് ഇത്തരത്തില്‍ ലേലം സംഘടിപ്പിച്ചിരുന്നു.

അഭിനന്ദന്‍ വര്‍ധമാന്‍റെ ജീവിതകഥ

അഭിനന്ദന്‍ വര്‍ധമാന്‍റെ ജീവിതകഥ

പാകിസ്താന്‍ പിടിയില്‍ നിന്ന് മോചിതനായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ജീവിതകഥ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതലാവും അഭിനന്ദന്‍റെ ജീവിത കഥ ഉള്‍പ്പെടുത്തുക.

 രാജസ്ഥാനിലെ സ്കൂൾ സിലബസിൽ

രാജസ്ഥാനിലെ സ്കൂൾ സിലബസിൽ

അഭിനന്ദന്റെ ധീരതയെക്കുറിച്ചുള്ള കഥകൾ രാജസ്ഥാനിലെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുകയാണ്. അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു തീരുമാനം. ജോധ്പൂരിൽ നിന്നാണ് അഭിനന്ദൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ'തെന്നും സംസ്ഥാന വിദ്യഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തു.

മോദി വിമര്‍ശനം

മോദി വിമര്‍ശനം

കഴിഞ്ഞ ദിവസങ്ങള്‍ നടത്തിയ മോദി വിമര്‍ശനം അശോക് ഗെഹ്ലോട്ട് ഇന്നും തുടര്‍ന്നു. തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരസ്യങ്ങള്‍ നല്‍കുക വഴി പൊതു ഖജനാവില്‍ നിന്നും 10,000 കോടി രൂപ പ്രധാനമന്ത്രി ദുര്‍വ്യയം ചെയ്തെന്നാണ് ഗെലോട്ട് ഇന്ന് ആരോപിച്ചത്.

10,000 കോടിയോളം രൂപ

10,000 കോടിയോളം രൂപ

തനിക്കെതിരെ വിമര്‍ശനം നടത്തുന്ന മാധ്യമങ്ങളെ പ്രധാനമന്ത്രി അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാറിന്റെ 10,000 കോടിയോളം രൂപ ദുര്‍വ്യയം ചെയ്ത് മോദി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി പ്രീണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദിഗ് വിജയ് സിങ്

ദിഗ് വിജയ് സിങ്

അതേസമയം, പുൽവാമയിലെ ഭീകരാക്രമണം അപകടമെന്ന് വിശേഷിപ്പിച്ചതിന് ബിജെപി വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെ മോദിയെ വെല്ലുവിളിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തി. ധൈര്യമുണ്ടെങ്കിൽ കേസെടുക്കുവെന്നാണ് അദ്ദേഹത്തിന്‍റെ വെല്ലുവിളി.

രാജ്യദ്രോഹിയും പാക് അനുകൂലിയുമാക്കി

രാജ്യദ്രോഹിയും പാക് അനുകൂലിയുമാക്കി

ബാലാകോട്ട് വിഷയത്തിൽ ട്വീറ്റ് ചെയ്തതിന്‍റെ പേരിൽ നിങ്ങളുടെ മന്ത്രിമാർ എന്നെ രാജ്യദ്രോഹിയും പാക് അനുകൂലിയുമാക്കി ചിത്രീകരിക്കുകയാണ്. കേന്ദ്ര സർക്കാറിന്‍റെ കീഴിൽ പൊലീസിന് അധികാരമുള്ള ഡൽഹിയിലിരുന്നാണ് ഞാൻ ട്വീറ്റ് ചെയ്തത്. ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്കട്ടേയെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

വ്യോമാക്രമണം

വ്യോമാക്രമണം

പുൽവാമ അപകടം, ബാലാകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് വിദേശ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാറാണ് മറുപടി പറയണമെന്ന ദിഗ് വിജയ് സിങിന്‍റെ ട്വീറ്റായിരുന്നു വിവാദമായത്. ഇതേതുടര്‍ന്ന് കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതക്കാള്‍ ദിഗ് വിജയ് സിങ്ങിനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളായിരുന്നു നടത്തിയത്.

English summary
Rajasthan CM Ashok Gehlot auctions mementos to help families of CRPF men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X