Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈലറ്റിനെ 'ബിജെപി മോഹിയാക്കി' ഗെലോട്ട്: ഖാർഗെയ്ക്ക് മുന്നില്‍ ആദ്യ വെല്ലുവിളിയായി രാജസ്ഥാന്‍

ദില്ലി: എ ഐ സി സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രാജസ്താനിലെ സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് പോര്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനത്ത് ശക്തമായ ഗ്രൂപ്പിസമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെ കൊണ്ടുവന്ന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും എം എല്‍ എമാരെ അണിനിരത്തി ഗെലോട്ട് തന്നെ ആ നീക്കം പൊളിച്ചു. ഇത്തരത്തില്‍ ആഭ്യന്തര രാഷ്ട്രീയം കലുഷിതമായ രാജസ്ഥാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ ഖാർഗെയ്ക്ക് മുന്നില്‍ എളുപ്പം സാധിക്കാന്‍ കഴിയുന്ന കാര്യമായിരിക്കില്ല.

ഗെലോട്ടും പൈലറ്റും തമ്മിലുള്ള പിരിമുറുക്കം

ഗെലോട്ടും പൈലറ്റും തമ്മിലുള്ള പിരിമുറുക്കം ഈ ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഇരുവിഭാഗങ്ങളും ഒരു തരത്തിലുമുള്ള അനുനയ നീക്കങ്ങള്‍ക്ക് ഒരുക്കമല്ല. സമയമാകുമ്പോൾ അവസരങ്ങൾ ലഭിക്കുമെന്നതിനാൽ യുവ നേതാക്കൾ ക്ഷമയോടെയിരിക്കണമെന്നായിരുന്നു ഗെലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന ജ്യോതിരാദിത്യ

കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ, ആർപിഎൻ സിംഗ്, ജിതിൻ പ്രസാദ തുടങ്ങിയ നേതാക്കളെ അവസരവാദികളെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആഞ്ഞടിച്ച ഗെഹ്‌ലോട്ട് അവരെല്ലാം ചെറുപ്പത്തിൽ തന്നെ കേന്ദ്രമന്ത്രിമാരായത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സച്ചിന്‍ പൈലറ്റിനുള്ള പരോക്ഷമായ ഗെലോട്ടിന്റെ മറുപടിയായിട്ടാണ് പലരും ഇതിനെ കാണുന്നത്.

ഗെലോട്ടിന്റെ നീക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനും

ഗെലോട്ടിന്റെ നീക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെങ്കിലും നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എമാരും തന്നോടൊപ്പമാണ് എന്നുള്ളതാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കരുത്ത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന ഗെലോട്ടിന്റെ പിൻഗാമിയെ നിയമിക്കാൻ കോൺഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേർത്ത ഔദ്യോഗിക നിയമസഭാ കക്ഷി യോഗത്തിൽ രാജസ്ഥാനിലെ 82 കോൺഗ്രസ് എംഎൽഎമാർ പങ്കെടുക്കാത്തതിനെ തുടർന്നാണ് പ്രശ്‌നം രൂക്ഷമായത്.

ഗെഹ്‌ലോട്ടിന്റെ വിശ്വസ്തൻ ശാന്തി ധരിവാളിന്റെ

ഗെഹ്‌ലോട്ടിന്റെ വിശ്വസ്തൻ ശാന്തി ധരിവാളിന്റെ ജയ്പൂരിലെ വസതിയിൽ അതേസമയം തന്നെ സമാന്തര യോഗം നടക്കുകയും ചെയ്തു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി ഗെഹ്‌ലോട്ട് ദീർഘകാലം അറിയപ്പെടുന്നുണ്ടെങ്കിലും, ഗാന്ധിമാരുടെ വിശ്വസ്തൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം കഴിഞ്ഞ മാസത്തെ സംഭവവികാസങ്ങളോടെ തകർന്നതായും പറയപ്പെടുന്നു.

2020-ൽ ഗെലോട്ടിന്റെ നേതൃത്വത്തിനെതിരെ മത്സരിച്ച

2020-ൽ ഗെലോട്ടിന്റെ നേതൃത്വത്തിനെതിരെ മത്സരിച്ച പൈലറ്റും തരൂരിനെപ്പോലെ മാറ്റത്തിന്റെ ഒരു ഏജന്റായി കണക്കാക്കപ്പെടുന്ന നേതാവാണ്. അതേസമയം, പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം ലംഘിച്ച് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി തുടരാൻ കുടുംബത്തിന് താൽപ്പര്യമില്ലെന്നും സ്ഥാനം രാജിവച്ചെന്നും എന്നാൽ പൈലറ്റിനെക്കുറിച്ച് ഗാന്ധിമാർക്ക് പൂർണ ബോധ്യമില്ലെന്നുമാണ് ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്റെ ചുമതല ഗെലോട്ടിനോ പൈലറ്റിനോ നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചേക്കാനും സാധ്യതയുണ്ട്. അതേസമയം യോഗത്തില്‍ പങ്കെടുക്കാതിരുന്ന നേതാക്കള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനും ഇടയുണ്ട്. മൂന്ന് സംസ്ഥാന നേതാക്കൾക്കെതിരെ അച്ചടക്കമില്ലായ്മ ആരോപിച്ച് കോൺഗ്രസ് നിരീക്ഷകരായ ഖാർഗെയും അജയ് മാക്കനും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രേഖാമൂലം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഇവർക്ക് പാർട്ടി അച്ചടക്ക സമിതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

മുട്ടുകളിലേയും കക്ഷത്തിലേയും ഇരുണ്ട നിറം മാറുന്നില്ലേ: ഇതാ അടുക്കളയില്‍ തന്നെ പരിഹാര മാർഗ്ഗങ്ങളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+