• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അകത്തും പുറത്തും വില്ലന്‍മാര്‍, പൊളിക്കാന്‍ സച്ചിന്‍ പൈലറ്റ്, ബിജെപിക്ക് പണി വരും, ഒരൊറ്റ ഭയം!!

ദില്ലി: രാജസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന പോര് കോണ്‍ഗ്രസിലുള്ളവരും ബിജെപിയും ഒരുപോലെ ഉറ്റുനോക്കുകയാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വമല്ല ചാക്കിട്ട് പിടിത്തം നടത്തുന്നത്. അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശമാണ്. ഇതിനെ വെല്ലാനുള്ള തന്ത്രവുമായിട്ടാണ് സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയതെന്നാണ് സൂചന. അതേസമയം പൈലറ്റിന്റെ ആ നീക്കം അശോക് ഗെലോട്ടിന് കൂടുതല്‍ സമ്മര്‍ദവമാണ് നല്‍കുന്നത്. സംസ്ഥാന ഭരണത്തില്‍ കൂടുതല്‍ സ്വാധീനത്തിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ് അദ്ദേഹം.

രാഹുലുമായി കൂടിക്കാഴ്ച്ച

രാഹുലുമായി കൂടിക്കാഴ്ച്ച

ദില്ലിയില്‍ സച്ചിന്‍ പൈലറ്റ് ഓടിയെത്തിയതിന് പല കാരണങ്ങളുണ്ട്. പക്ഷേ അതിലുപരി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുലിന് മുന്നില്‍ വിശദീകരിക്കാനാണ് പൈലറ്റ് ദില്ലിയിലെത്തിയത്. ബിജെപി രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് സംസ്ഥാനത്ത് എംഎല്‍എമാര്‍ക്ക് പൈലറ്റിന്റെ ടീം തന്നെ കാവലിരിക്കുന്നുണ്ട്. സംസ്ഥാനം വിടുന്ന സാഹചര്യത്തില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടക്കില്ല എന്ന ഉറപ്പാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. രാഹുലിനെ കാണാനുള്ള തീരുമാനം അശോക് ഗെലോട്ടിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ബിജെപിക്ക് തൊടാനാവില്ല

ബിജെപിക്ക് തൊടാനാവില്ല

പൈലറ്റിനെ രാജസ്ഥാനിലെ ബിജെപി നേതൃത്വം ലക്ഷ്യമിടുന്നില്ല. അതിന് പ്രധാന കാരണം ഇപ്പോഴും സംസ്ഥാനത്ത് പൈലറ്റ് പുറത്ത് നിന്ന് വന്ന നേതാവാണ്. യുപിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. രാജസ്ഥാനില്‍ ടോങ്ക് പൈലറ്റിന്റെ കോട്ടയായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. സംസ്ഥാനത്ത് പൈലറ്റ് ശരിക്കും കോട്ടയെന്ന് പറയാവുന്ന മണ്ഡലമില്ല. പക്ഷേ സംസ്ഥാനത്തിന്റെ എല്ലാ പോക്കറ്റുകളിലും ഒരുപോലെ സ്വാധീനം അദ്ദേഹത്തിനുണ്ട്. ഗുജ്ജാര്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണയും പൈലറ്റിനുണ്ട്. ഇവരെ ബിജെപിക്ക് ആവശ്യവുമില്ല.

ചരടുവലിച്ച് അമിത് ഷാ

ചരടുവലിച്ച് അമിത് ഷാ

സംസ്ഥാന നേതൃത്വത്തേക്കാള്‍ അമിത് ഷായാണ് സച്ചിന്‍ പൈലറ്റിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ ഇപ്പോഴും ബിജെപി ഭയക്കുന്നുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന് ബിജെപിക്ക് അറിയാം. മറ്റേത് പ്രതിപക്ഷ നേതാവിനേക്കാളും സ്വാധീനം അദ്ദേഹത്തിനുണ്ട്. രാഹുലിന് ഒപ്പമുള്ളവരെ ഓരോന്നായി ബിജെപിയിലെത്തിച്ചാല്‍ തിരിച്ചുവരവ് അടയ്ക്കാമെന്ന് അമിത് ഷായ്ക്ക് അറിയാം. അസമിലും ത്രിപുരയിലും ഇത്തരത്തിലുള്ളവര്‍ ബിജെപിയിലെത്തിയിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ രാഹുല്‍ ഒന്ന് കൂടി ദുര്‍ബലനായി. പൈലറ്റ് കൂടി വന്നാല്‍ ബിജെപി പ്രതീക്ഷിച്ചത് നടക്കും.

യുവനേതാക്കളില്‍ മുന്നില്‍

യുവനേതാക്കളില്‍ മുന്നില്‍

കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ ഏറ്റവും മുന്‍നിരയിലുള്ളത് സച്ചിന്‍ പൈലറ്റാണ്. 2018ല്‍ അമിത് ഷായുടെ ടീമിനായിരുന്നു രാജസ്ഥാന്റെ ചുമതല. അന്ന് എല്ലാ കളിയും നോക്കിയിട്ടും പൈലറ്റ് ബിജെപിയെ തകര്‍ത്തിരുന്നു. സംസ്ഥാന പര്യടനവും, സമുദായ വോട്ടുകളും കൃത്യമായി ഏകോപിപ്പിച്ച് നടത്തിയ തന്ത്രം അമിത് ഷായെ ഞെട്ടിച്ചിരുന്നു. ബിജെപിയിലേക്ക് പുതിയൊരു തിരഞ്ഞെടുപ്പ് മാനേജറെയും ഇതിലൂടെ അമിത് ഷാ ലക്ഷ്യമിടുന്നുണ്ട്. ജെപി നദ്ദയ്ക്ക് തിരഞ്ഞെടുപ്പ് വിജയിപ്പിക്കാനുള്ള കഴിവില്ലെന്ന് ദില്ലിയിലെ വീഴ്ച്ചയിലൂടെ അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്.

പിന്നില്‍ ഗെലോട്ട്

പിന്നില്‍ ഗെലോട്ട്

കോണ്‍ഗ്രസിലെ ഇപ്പോഴുള്ള സാധാരണ പ്രശ്‌നങ്ങള്‍ വഷളാക്കിയത് അശോക് ഗെലോട്ടാണ്. പൈലറ്റുമായി അധികാരത്തെ ചൊല്ലിയുള്ള പ്രശ്‌നമാണ് ഇത്. പൈലറ്റുമായി അടുപ്പമുള്ള രമേശ് മീണ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നിന്നിരിക്കുകയാണ്. എംഎല്‍എമാരുടെ യോഗത്തിലും ഇയാള്‍ പങ്കെടുത്തില്ല. ഭരത് സിംഗ് കുന്ദന്‍പൂര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയ്ക്ക് കത്തയച്ചു. എന്തിനാണ് റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റിയതെന്നും ഇയാള്‍ ചോദിക്കുന്നു. ഗെലോട്ടിന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിലും രണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും വലിയ കണ്ണുണ്ടായിരുന്നു.

ബിജെപിക്ക് പണി

ബിജെപിക്ക് പണി

രാഹുലുമായുള്ള കൂടിക്കാഴ്ച്ചയില്‍ ബിജെപിയില്‍ നിന്നുള്ള നേതാക്കള്‍ സ്വീകരിക്കാനുള്ള സാധ്യത സച്ചിന്‍ പൈലറ്റ് പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ബിജെപിക്ക് ഇപ്പോള്‍ ശക്തനായ നേതാവ് ഇല്ല. വസുന്ധര രാജ സിന്ധ്യ പോയതോടെ ബിജെപിക്ക് പിടിച്ച് നില്‍ക്കാന്‍ മറ്റ് നേതാക്കളുമില്ല. പലരും ഇപ്പോഴത്തെ ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എംഎല്‍എമാര്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

അകത്തും പുറത്തും വില്ലന്‍മാര്‍

അകത്തും പുറത്തും വില്ലന്‍മാര്‍

അശോക് ഗെലോട്ട് രാജ്യസഭയിലേക്ക് രത്‌നവ്യാപാരി രാജീവ് അറോറയെ മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത് പൊളിച്ചത് പൈലറ്റാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്നായിരുന്നു പൈലറ്റിന്റെ നിര്‍ദേശം. പക്ഷേ പിന്നീട് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളും പ്രശ്‌നക്കാരായിരുന്നു. കെസി വേണുഗോപാലും നീരജ് ദംഗിയും ഇവരെ രണ്ട് പേരെയും സംസ്ഥാനത്ത് അറിയുക പോലുമില്ല. ഇത് പൈലറ്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് കുതിരക്കച്ചവടം നടക്കുന്നുവെന്ന് പറഞ്ഞ് ഗെലോട്ട്, രണ്‍ദീപ് സുര്‍ജേവാലയെയും വേണുഗോപാലിനെയും വരെ ഇറക്കി. ഇത് പൊളിക്കാന്‍ കൂടി പൈലറ്റ് ദില്ലിയിലെത്തിയത്.

English summary
rajasthan crisis makes sachin pilot stronger than ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X