വിമതരെ ഇപ്പോൾ അയോഗ്യരാക്കാനാവില്ല, രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് വീണ്ടും ആശ്വാസം!
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ക്യാംപിന് വീണ്ടും ആശ്വാസം. വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുളള ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നീക്കത്തിന് പച്ചക്കൊടി കാട്ടാതെ ഹൈക്കോടതി. വിമതരുടെ വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിമതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വെച്ചു.
തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അതുവരെ സച്ചിന്‍ പൈലറ്റിനും 18 വിമതര്‍ക്കുമെതിരെ സ്പീക്കര്‍ക്ക് നടപടിയെടുക്കാനാവില്ല. സ്പീക്കര്‍ സിപി ജോഷി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി തീരുമാനം. തിങ്കളാഴ്ച സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

Recommended Video
വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി പ്രസ്താവിക്കാനിരുന്ന കേസില്‍ ഇത്തരമൊരു നടപടി അസാധാരണമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസില്‍ കേന്ദ്ര സര്‍ക്കാരിനേയും കക്ഷി ചേര്‍ക്കണം എന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. പൈലറ്റിന്റെ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കൂറുമാറ്റ നിരോധന നിയമം വിമത എംഎല്‍എമാര്‍ക്ക് ബാധകമാകുമോ എന്ന വിഷയത്തിലാണ് കേന്ദ്രത്തിന്റെ അഭിപ്രായം ഹൈക്കോടതി കേള്‍ക്കുക.
തിങ്കളാഴ്ച സ്പീക്കറുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി വിധിക്ക് ബാധകമായിരിക്കും. വിമതരുടെ ഹര്‍ജിയില്‍ വിധി പറയുന്നതില്‍ നിന്നും ഹൈക്കോടതിയെ തടയാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം സ്പീക്കറുടേതാണ് എന്നാണ് സിപി ജോഷിയും കോണ്‍ഗ്രസും വാദിക്കുന്നത്. എന്നാല്‍ വിമതര്‍ പാര്‍ട്ടിയില്‍ തന്നെ തുടരുന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല എന്ന് എതിര്‍പക്ഷം വാദിക്കുന്നു.












Click it and Unblock the Notifications