Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ വിറപ്പിച്ച് കോൺഗ്രസ് മുന്നേറ്റം; ആറിൽ അഞ്ച് സീറ്റും പിടിച്ചു..ബിജെപിക്കുള്ള മറുപടിയെന്ന് ഗെഹ്ലോട്ട്

ജയ്പൂർ; രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര വടംവലികൾ രൂക്ഷമാണ്. പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് ഇടപെട്ടെങ്കിലും ഇപ്പോഴും തർക്കം തുടരുകയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ ഈ തർക്കങ്ങൾ മുതലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിജെപി. എന്നാൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കി വൻ മുന്നേറ്റമാണ് കോൺഗ്രസ് കാഴ്ച വെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

1

ചൊവ്വാഴ്ച നടന്ന ഡെപ്യൂട്ടി ജില്ലാ പ്രമുഖ്, ഡെപ്യൂട്ടി പ്രധാൻ (വൈസ് പ്രസിഡൻറ്) തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ മലർത്തിയടിച്ചിരിക്കുകയാണ് കോൺഗ്രസ്.
ഡെപ്യൂട്ടി ജില്ലാ പ്രമുഖ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആറിൽ അഞ്ചും നേടാൻ കോൺഗ്രസിന് സാധിച്ചു. ബിജെപിക്ക് ലഭിച്ചത് വെറും ഒരു സീറ്റാണ്.

2

ദൗസ, ജോധ്പൂർ, സവായ് മധോപൂർ എന്നിവയ്ക്ക് പുറമേ ജയ്പൂരും ഭരത്പൂരും കോൺഗ്രസ് ബിജെപിയിൽ നിന്നും പിടിച്ചെടുത്തു. സിരോഹി മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.അതേസമയം തിങ്കഴാഴ്ച നടന്ന ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിൽ മൂന്ന് വീതം സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ജയിച്ചിരുന്നു.

3

അതേസമയം ജയ്പൂരിൽ നടന്ന ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം രുചിച്ചു. എന്നാൽ ഡെപ്യൂട്ടി ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ജയിച്ച് കോൺഗ്രസ് ബിജെപിക്ക് മറുപടി നൽകി. സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരത്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

പഞ്ചായത്ത് സമിതികളിലേക്കുള്ള ഉപപ്രധാൻ തിരഞ്ഞെടുപ്പിൽ കോണ‍്ഗ്രസ് വലിയ മുന്നേ്റമാണ് കാഴ്ച വെച്ചിരുന്നത്. 77 പഞ്ചായത്ത് സമിതികളിൽ 46 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു.പ്രധാന സമിതികളിൽ 49 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്ു. ബിജെപിക്ക് ഉപപ്രധാൻ തിരഞ്ഞെടുപ്പിൽ 27 സീറ്റാണ് ലഭിച്ചത്. സ്വതന്ത്രർ 3 സീറ്റിലും ഒരു ആർഎൽപി നേതാവും വിജയിച്ചു.

5

അതേസമയം ജയ്പൂരിലെ 22 പഞ്ചായത്ത് സമിതികളിൽ 11 ഇടത്ത് കോൺഗ്രസ് വിജയിച്ചപ്പോൾ 10 ഇടങ്ങളിൽ ബിജെപിയും വിജയിച്ചു. എന്നാൽ 22 പ്രധാൻ സീറ്റുകളിൽ 13 ലും കോൺഗ്രസ് ജയിച്ചപ്പോൾ 9 ഇടത്ത് മാത്രമായി ബിജെപി ഒതുങ്ങി. കോട്പുട്ലി പഞ്ചായത്ത് സമിതിയിൽ 27 സീറ്റുകളിൽ ബിജെപി 9 ലും കോൺഗ്രസ് 8 സീറ്റിലും ജയിച്ചു. 7 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും 3 സീറ്റുകളിൽ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി പ്രതിനിധികളും വിജയിച്ചു.

6

6 ജില്ലാ കോര്‍പ്പറേഷനുകളില്‍ ബിജെപിയും കോണ്‍ഗ്രസും മൂന്ന് വീതം ജയിച്ചിരുന്നു. അതേസമയം ജയ്പൂർ കോർപറേഷൻ ഭരണം നഷ്ടപ്പെട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ കോൺഗ്രസ് ആയായിരുന്നു മുന്നിൽ. എന്നാൽ കോൺഗ്രസ് വിമതയെ ഒപ്പം നിർത്തി ബിജെപി ഭരണം പിടിക്കുകയായിരുന്നു.

7

ഭരത്പൂർ,ദൗസ, ജോധ്പൂർ, ജയ്പൂർ, സിരോഹി, സവായി എന്നീ ജില്ലകളിലെ ആറ് പഞ്ചായത്ത് പരിഷത്തുകളിലെ 200 സീറ്റുകളിലേക്കും 78 പഞ്ചായത്ത് സമിതികളിലേക്കുമായി 1564 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ദൗസ, ജോധ്പൂർ, സവായ് മധോപൂർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഭരണസമിതി രൂപീകരിച്ചത്.

8

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജനം ബിജെപിയുടെ കള്ളങ്ങളും പ്രചരണങ്ങളും പാടെ തള്ളി കളഞ്ഞു. അധികാരം നഷ്ടമായപ്പോൾ കുതിരക്കച്ചവടത്തിലടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്.ഇക്കൂട്ടത്തർ തന്നെയാണ് നേരത്തേ സംസ്ഥാന സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ശ്രമിച്ചത്. 2023 ൽ കോൺഗ്രസ് തന്നെ അധികാരം പിടിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Recommended Video

cmsvideo
    രാജ്യത്ത് വീണ്ടും കര്‍ഷക സമരം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+