കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി;തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രിയും അണികളും പാർട്ടി വിട്ടു

Google Oneindia Malayalam News

ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാന്‍ മന്ത്രിയും എംഎല്‍എയുമായ സുരേന്ദ്ര ഗോയല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. അഞ്ച് തവണ എംഎൽഎയായ വ്യക്തിയാണ് ഇദ്ദേഹം. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 131 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്നും ഗോയലിനെ ഒഴിവാക്കിയിരുന്നു.

<strong>പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!</strong>പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!

ഇതിന്റെ പേരിലാണ് അമികളോടൊപ്പം ബിജെപി വിട്ടത്. പാലി ജില്ലയില്‍ പെടുന്ന ജൈതാരനില്‍ ഇത്തവണ അവിനാഷ് ഗെഹ്‌ലോട്ട് എന്നയാളെയാണ് ബിജെപി പരിഗണിച്ചത്. നിലവിലുള്ള വസുന്ധര രാജെ സര്‍ക്കാരില്‍ സീറ്റ് കിട്ടാത്ത ഏക മന്ത്രിയാണ് ഗോയല്‍. നിലവിലെ മണ്ഡലത്തിൽ വിമതനായി മത്സരിക്കാനാണ് തീരുമാനമെന്നാണ് സൂചനകൾ.

BJP

ജൈതാരൻ മണ്ഡലത്തിൽ അഞ്ചു തവണ ബിജെപിക്കുവേണ്ടി വിജയം സ്വന്തമാക്കിയ നേതാവാണ് സുരേന്ദ്ര ഗോയല്‍. വലിയ തോതില്‍ ജനസ്വാധീനം മേഖലയിലുള്ള ഇദ്ദേഹം ബിജെപിക്ക് തലവേദനയാകുമെന്നാണ് വ്യക്തമാകുന്നത്. ഡിസംബർ ഏഴിനാണു രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. സര്‍വ്വേ ഫലങ്ങളില്‍ പലതും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയത് ബിജെപിയെ സംബന്ധിച്ചടുത്തോളം ക്ഷീണമായിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സു​രേ​ന്ദ്ര ഗോ​യ​ല്‍ അണികള്‍ക്കൊപ്പം പടിയിറങ്ങിയത് ഇതിലും വലിയ തലവേദനയായിരിക്കുകയാണ്.

English summary
Rajasthan minister, 5-time lawmaker, quits BJP weeks before polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X