• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവരാവകാശ ഭേദഗതി ബില്‍: രാജ്യസഭയില്‍ ചുറ്റി തിരിയുന്ന മന്ത്രിമാരെ ശാസിച്ച് വെങ്കയ്യ നായിഡു

  • By Desk

ദില്ലി: വിവരാവകാശ (ഭേദഗതി) ബില്ലിലെ അപാകതകള്‍ പരിശോധിക്കാന്‍ സെലക്ട് കമ്മറ്റിക്ക് കൈമാറുന്ന വിഷയത്തില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സഭയില്‍ ചുറ്റി നടന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെ പേരെടുത്ത് പറയാതെ ശാസിച്ച് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു. മന്ത്രിമാര്‍ എംപിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം പരാതിപ്പെടുകയും ഒരു ഭരണകക്ഷി അംഗം വോട്ടിംഗ് സ്ലിപ്പുകള്‍ ശേഖരിച്ചതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടിയതിനെയും തുടര്‍ന്നാണ് നടപടി.

ഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങി

''അധികാരമുള്ള ആളുകള്‍ ശ്രദ്ധിക്കണം.... വ്യക്തിഗത അംഗങ്ങള്‍ പോലും ഈ ഭാഗത്തേക്കോ ആ ഭാഗത്തേക്കോ നീങ്ങേണ്ടതില്ല.... ഏതെങ്കിലും അംഗവുമായി സംസാരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വോട്ടിംഗ് പ്രക്രിയ ആരംഭിക്കുന്നതിനുമുമ്പ് അവരുമായി സംസാരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്, അതും സഭയ്ക്ക് പുറത്താണ്, '' നായിഡു പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ബിജെപി അംഗം സി.എം രമേശ് തെലുങ്ക് ദേശം പാര്‍ട്ടി എംപിമാരില്‍ നിന്ന് വോട്ടര്‍ സ്ലിപ്പുകള്‍ ശേഖരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ മാത്രം സ്ലിപ്പുകള്‍ ശേഖരിക്കണമെന്ന് നിയമം. ഇതിനുമുമ്പ്, ഡെപ്യൂട്ടി ചെയര്‍ ഹരിവന്ഷ് മന്ത്രിമാരോട് അവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷി ഉള്‍പ്പെടെ രണ്ടുപേര്‍ വോട്ടിംഗ് വിളിച്ചതിന് ശേഷം നിരവധി എംപിമാരുമായി സംസാരിക്കാന്‍ കളത്തിലിറങ്ങി.

രമേശ് സ്ലിപ്പുകള്‍ ശേഖരിക്കുന്നത് കണ്ടെത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 303 സീറ്റുകള്‍ നേടിയതെങ്ങനെയെന്നതിന്റെ ഒരു മാതൃകയാണ് സഭയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. മന്ത്രിമാര്‍ പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങളെ ഭയപ്പെടുത്തുകയാണ്. വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത നിങ്ങളുടെ അംഗങ്ങള്‍ക്ക് ഒപ്പിട്ട സ്ലിപ്പുകള്‍ ലഭിക്കുന്നു, '' ആസാദ് പറഞ്ഞു. അതേസമയം എന്താണ് സംഭവിച്ചതെന്നറിയാന്‍ സഭയ്ക്കുള്ളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജുകള്‍ പരിശോധിക്കാന്‍ ഉപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷ എംപിമാര്‍ നായിഡുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം നായിഡു സമ്മതിച്ചോ എന്ന് വ്യക്തമല്ല.

ഇലക്ട്രോണിക് വോട്ടിംഗിനുപകരം പേപ്പര്‍ ബാലറ്റുകള്‍ സാര്‍വത്രികമായി ഉപയോഗിച്ചത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം അറിയാന്‍ ആഗ്രഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എംപിമാര്‍ക്ക് മാത്രമേ അവരുടെ ഡിവിഷന്‍ നമ്പറുകള്‍ നല്‍കിയിട്ടുള്ളൂ. ഇലക്ട്രോണിക് വോട്ടിംഗിനിടെ, അംഗങ്ങള്‍ക്ക് അവരുടെ ഡിജിറ്റല്‍ വോട്ട് ശരിയായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ പേപ്പര്‍ സ്ലിപ്പുകളില്‍ വോട്ടുചെയ്യാന്‍ അനുവാദമുണ്ട്, അഞ്ച് എംപിമാര്‍ക്കും ഈ പതിവ് പാലിക്കാമായിരുന്നു, അവര്‍ പറഞ്ഞു.

വോട്ടിംഗ് ഇലക്ട്രോണിക് ആണെങ്കില്‍, ഏത് വഴിയാണ് വോട്ട് ചെയ്തതെന്ന് ബോര്‍ഡില്‍ നിന്ന് ഉടന്‍ തന്നെ വ്യക്തമാകും. അല്ലാത്തപക്ഷം, ക്രോസ് വോട്ടിംഗ് ഉണ്ടോ എന്ന് അറിയാന്‍ എംപിമാര്‍ അടുത്ത ദിവസം വരെ കാത്തിരിക്കണം. അതേസമയം സെലക്ഷന്‍ കമ്മിറ്റിക്ക് ബില്‍ റഫര്‍ ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തെ പരാജയപ്പെടുത്താന്‍ സഭയില്‍ വേണ്ട ഭൂരിപക്ഷം സര്‍ക്കാരിനിരിക്കെ ജോഷിയും രമേശും ചെയ്തത് അനാവശ്യമാണെന്ന് ചില ബിജെപി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

English summary
Rajayasabha chairman Venkaih Naidu ticks off ‘moving’ ministers in Rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X