തമിഴ്‌നാട് തിയേറ്റര്‍ സമരം:പരിഹാരമാവശ്യപ്പെട്ട് രജനീകാന്തും രംഗത്ത്
മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതി ഒഴിവാക്കണമെന്ന് ആവശ്യം
ചെന്നൈ: ജിഎസ്ടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല തിയേറ്റര്‍ സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രംഗത്ത്. 28 ശതമാനം ജിഎസ്ടിക്കു പുറമേ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതി ഒഴിവാക്കണമെന്നാണ് രജനീകാന്തിന്റെ ആവശ്യം. സിനിമാ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് രജനാകാന്ത് ട്വീറ്റ് ചെയ്തു.
രജനീകാന്തിനു മുന്‍പേ കമലഹാസനും ഈ വിഷയം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളായ കേരളവും കര്‍ണ്ണാടകയും ആന്ധ്രാപ്രദേശുമൊക്കെ സിനിമക്ക് പുതിയതായി ചുമത്തുന്ന നികുതിയെ എതിര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ സിനിമാ മേഖലക്ക് ഗുണകരമാകുന്ന ഇടപെടലുകള്‍ നടത്തിയില്ലെന്ന് കമലഹാസന്‍ ആരോപിച്ചു.

1100 ഓളം തിയേറ്ററുകള്‍ തീരുമാനത്തില്‍ ജിഎസ്ടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്. ജിഎസ്ടി പ്രകാരം 58 ശതമാനമാണ് നികുതിയിനത്തില്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കേണ്ടി വരിക. ജിഎസ്ടിയുടെ 28 ശതമാനം നികുതിയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതിയും ഉള്‍പ്പെടുത്തിയാണ് ഇത്. നികുതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
Keeping in mind the livelihood of Lakhs of people in the tamil film industry, I sincerely request the TN GOVT to seriously consider our plea
— Rajinikanth (@superstarrajini) 4 July 2017












Click it and Unblock the Notifications