കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം: നളിനി ഉൾപ്പടെയുള്ളവരെ മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്രം; പുനഃപരിശോധന ഹർജി നൽകി

Google Oneindia Malayalam News

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി ഉൾപ്പടെ ആറ് പേരെ വെറുതെ വിട്ട സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം പുനഃപരിശോധന ഹർജി നൽകി. ഈ മാസം 11നാണ് കേസിൽ മുഴുവൻ പ്രതികളെയും വിട്ടയച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി.

ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്രസർക്കാർ ഹർജി. മുൻ പ്രധാനമന്ത്രിയെ വധിച്ച കേസ് ആയതിനാൽ കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കാതെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിനെ കക്ഷി ചേർക്കാതെയാണ് ജയിൽ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നതെന്നും പുനഃപരിശോധന ഹർജിയിൽ വ്യക്തമാക്കി.

rajiv gandhi new

അവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടിഅവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടി

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരെയാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ജയിൽ മോചനം സംബന്ധിച്ച വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി പ്രത്യേകാധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ജയിൽ മോചനം സംബന്ധിച്ച ഉത്തരവിറക്കിയത്.

ലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്തലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത

ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവർക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ദിവസങ്ങൾക്ക് മുൻപ് ജസ്റ്റിസുമാരായ ബിആർ ഗവായും ബിവി നാഗരത്നയും അടങ്ങുന്ന ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വർഷം ജയിലിലായിരുന്നു ഇരുവരും. ഇവർ ഉൾപ്പെടെ ആറു പേരെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു.

ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാൻ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്. 1991 മെയ് 21ന് ആണ് തമിഴ്നാട്ടിലെ ശ്രീപെരുപത്തൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രൻ, ശാന്തൻ, മുരുകൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

പേരറിവാളൻ, മുരുകൻ, ശാന്തൻ എന്നിവരുടെ വധശിക്ഷ 1999ൽ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാൽ ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ൽ ഉത്തരവിറക്കി. നളിനിക്കു മകൾ ഉള്ളതു കണക്കിലെടുത്ത് 2001ൽ വധശിക്ഷ ഇളവു ചെയ്യുകയായിരുന്നു.

English summary
Rajiv Gandhi Assassination: Centre filed review petition against the Release Of Convicts ​including nalini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X