കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീര്‍ ജവാന്‍ അമര്‍ രഹേ.. വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്, ശവമഞ്ചം ചുമന്ന് രാജ്നാഥ് സിംഗ്

Google Oneindia Malayalam News

Recommended Video

cmsvideo
വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്

ശ്രീനഗര്‍: രാജ്യത്തിന് ഒരിക്കലും ഉണങ്ങാത്ത മുറിവും കണ്ണീരോര്‍മ്മയുമായി 39 ധീരജവാന്മാര്‍. രാജ്യത്തെ നടുക്കിയ അതിഭീകരമായ ആക്രമണം നടന്ന ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി രാജ്‌നാഥ് സിഗ് എത്തി. ബദ്ഗാം സൈനിക ക്യാമ്പില്‍ എത്തിയ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് വേണ്ടി കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്, കരസേനയുടെ വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പം സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

വികാരഭരിതമായിരുന്നു ബദ്ഗാം സൈനിക ക്യാംപിലെ രംഗങ്ങള്‍. കേന്ദ്ര മന്ത്രി അടക്കമുളളവര്‍ വീരജവാന്മാരുടെ മൃതശരീരങ്ങളില്‍ പുഷ്പചക്രം ചമര്‍പ്പിച്ചപ്പോള്‍ വീര്‍ ജവാന്‍ അമര്‍ രഹേ എന്നുളള ഉറക്കെയുളള മുദ്രാവാക്യം വിളികള്‍ സൈനികര്‍ മുഴക്കി. സഹപ്രവര്‍ത്തകര്‍ക്ക് അന്തിമാഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ പലരും കണ്ണീരണിഞ്ഞു.

death

പുല്‍വാമയില്‍ നിന്ന് ബദ്ഗാമിലെ സിആര്‍പിഎഫ് ക്യാംപിലേക്കാണ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ആദ്യം എ്ത്തിച്ചത്. മൃതദേഹങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചതിന് ശേഷം പുറത്തേക്ക് എടുത്തപ്പോള്‍, സൈനികരുടെ ശവമഞ്ചം ചുമക്കാന്‍ രാജ്‌നാഥ് സിഗും ഒപ്പം ചേര്‍ന്നു. ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബഗ് സിംഗും സൈനികര്‍ക്കും മന്ത്രിക്കുമൊപ്പം ശവമഞ്ചം ചുമന്നു.

പുല്‍വാമയിലെ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്തെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്‌നാഥ് സിംഗ് കാണും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 39 ജവാന്മാരുടെയും മൃതദേഹങ്ങള്‍ വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ജമ്മു കശ്മീരില്‍ നിന്നും ദില്ലിയിലേക്ക് എത്തിക്കുക. തുടര്‍ന്ന് ജവാന്മാരുടെ നാടുകളിലേക്ക് വിമാനമാര്‍ഗം മൃതദേഹങ്ങള്‍ എത്തിക്കും.

English summary
RajnathSingh turns pall-bearer for CRPF jawan martyred at Pulwama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X