പാക്കിസ്ഥാന്‍ ആക്രമണം; കാശ്മീരിലെ ജനങ്ങള്‍ ബങ്കറുകള്‍ അഭയം തേടുന്നു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഷെല്ലിങ്ങില്‍ നിന്നും രക്ഷപ്പെടാന്‍ പ്രദേശവാസികള്‍ ബങ്കറുകളില്‍ അഭയം തേടുന്നതായി റിപ്പോര്‍ട്ട്. നൗഷേര മേഖലയില്‍ 26 ഗ്രാമങ്ങള്‍ പാക് ഷെല്ലിങ്ങിന്റെ ദുരിതം അനുഭവിക്കുകയാണ്. ഇവിടങ്ങളില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി രജൗറി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ ഷെല്ലിങ് നടത്തുന്നുണ്ട്. ആക്രമണത്തില്‍ പതിനാലുവയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 48 മണിക്കൂര്‍ നിശബ്ദമായതിനുശേഷമാണ് പാക് സൈന്യം ഷെല്ലിങ് പുന:രാരംഭിച്ചത്. 27 കുടുംബങ്ങളെ ഷെല്ലിങ് കാര്യമായി ബാധിച്ചു. ഇവര്‍ സൈന്യം ഉണ്ടാക്കിയ ബങ്കറുകളിലാണ് കഴിയുന്നത്.

bunker

പാക് ഷെല്ലിങ്ങിന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണ രേഖാ പ്രദേശത്താണ് ഇപ്പോള്‍ ആക്രമണം രൂക്ഷമാകുന്നത്. പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്‍ ഷെല്ലിങ് നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Pakistan shelling: People take refuge in bunker after ceasefire violation in Rajouri
Please Wait while comments are loading...