കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനി പാട്ടീല്‍ രാജ്യസഭയിലേക്ക്: കോണ്‍ഗ്രസിന്റെ വനിതാ മുഖം, വിജയം ഉറപ്പ്

Google Oneindia Malayalam News

മുംബൈ: ഒക്ടോബറില്‍ 4 ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്ന ഏക സീറ്റാണ് മഹാരാഷ്ട്രയിലേത്. സംസഥാനത്ത് നിന്നും ഒഴിവ് വന്ന സീറ്റിലേക്കുള്ള മത്സരത്തില്‍ സഖ്യ കക്ഷികളായ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇതോടെ സീറ്റില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാന്‍ കഴിയും.

എന്നാല്‍ സംസ്ഥാനത്ത് നിന്നും രാജ്യസഭയിലേക്ക് ആരെ അയക്കും എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒടുവില്‍ മുതിര്‍ന്ന നേതാവായ രജനി പാട്ടീലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍

62 കാരിയായ രജനീ പാട്ടിൽ

ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് 62 കാരിയായ രജനീ പാട്ടിൽ. നിലവിൽ ജമ്മു കശ്മീരിന്റെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് പാട്ടിലാണ്. നേരത്തെ 2013 ലും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ മെമ്പറായിരുന്നു. അന്ന് മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ചുവപ്പില്‍ അതീവ സുന്ദരിയായി മിയ; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

2013 ന് മുമ്പ് 1996 ൽ

2013 ന് മുമ്പ് 1996 ൽ, മഹാരാഷ്ട്രയിലെ തന്നെ ബീഡ് ലോക്സഭാ സീറ്റിൽ നിന്നും മത്സരിച്ച വിജയിച്ച് രജനി പാട്ടില്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഗാന്ധി കുടുംബവുമായി, പ്രത്യേകിച്ച് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി മിസ്റ്റർ പാട്ടീലിന് അടുത്ത ബന്ധവും അവര്‍ക്കുണ്ട്. സംസ്ഥാന നിയമസഭയിൽ, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കോൺഗ്രസ് എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യം എളുപ്പത്തില്‍ വിജയം നേടാനാണ് സാധ്യത. 288 അംഗ സഭയിൽ 160 എംഎൽഎമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്.

പ്രതിപക്ഷമായ ബി ജെ പിയും

തോല്‍വി സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തെ പ്രതിപക്ഷമായ ബി ജെ പിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി മുംബൈ യൂണിറ്റ് ജനറൽ സെക്രട്ടറി സഞ്ജയ് ഉപാധ്യായയെ സ്ഥാനാർത്ഥിയായി സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 22 ന് ഇദ്ദേഹം പത്രിക സമര്‍പ്പിക്കും.

രാജീവ് സാതവ് അന്തരിച്ചതിനെ തുടര്‍ന്ന്

കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ പ്രമുഖ യുവ നേതാവായ രാജീവ് സാതവ് അന്തരിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സംസ്ഥാനത്ത് നിന്നുള്ള പ്രമുഖ നേതാവായിരുന്ന സാതവിന്റെ ഒഴിവിലേക്ക് അദ്ദേഹത്തോടൊപ്പം തന്നെ തലയെടുപ്പുള്ള ഒരു പകരക്കാരനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം. സാതവിന്റെ ഭാര്യ ഉള്‍പ്പടേയുള്ള പല പേരുകളും ഇതിനോടകം തന്നെ കോണ്‍ഗ്രസിന്റെ ചര്‍ച്ചകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

എ ഐ സി സി അംഗമായിരുന്ന സാതവ്

എ ഐ സി സി അംഗമായിരുന്ന സാതവ്, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും വിദർഭ, മറാത്ത്വാഡ മേഖലകളിലെ പാര്‍ട്ടിയുടെ ശക്തനായ പ്രതിനിധിയുമായിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ സാതവിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ മികച്ച പ്രകടനം നടത്താനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

മുകള്‍ വാസ്നിക്

സാതവ് വികാരം നിലനിര്‍ത്തണമെന്ന ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഒരു വിഭാഗം അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മുന്നോട്ട് വെച്ചത്. എന്നാല്‍
പ്രദ്ന്യാ സാതവിന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്തതിനാല്‍ അവര്‍ക്കെതിരായ ശക്തമായ വികാരവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും മുൻ രാജസ്ഥാൻ പാർട്ടി ഇൻചാർജ് അവിനാഷ് പാണ്ഡെ, മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ, സഞ്ജയ് നിരുപം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ ഒടുവില്‍

 തന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം തുറന്ന് പറയുന്നു തന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം തുറന്ന് പറയുന്നു

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Rajya Sabha by-polls: INC announces Rajani Patil as candidate from Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X