യുപിയില്‍ ക്രോസ് വോട്ടിംഗ്: കാലുവാരിയത് ബിഎസ്പി എംഎല്‍എ, യോഗി ആദിത്യനാഥ് ചാക്കിട്ടുപിടിച്ചു!
ദില്ലി: 58 രാജ്യസഭാ സീറ്റുകളിലേയ്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിസ്പിയെത്തേടി പുതിയ വിവാദം. 58 സീറ്റുകളില്‍ 33 പേരെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ 25 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പത്ത് സീറ്റുകളിലേയ്ക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എസ്പി- ബിഎസ്പി സഖ്യത്തിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ബിഎസ്പി എംഎല്‍എയാണ് ബിജെപിയ്ക്ക് ക്രോസ് വോട്ട് ചെയ്തത്. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ബിഎസ്പി എംഎല്‍എ അനില്‍കുമാര്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ആദിത്യനാഥിനൊപ്പമാണെന്ന് എംഎല്‍എ പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയും- എസ്പിയും ധാരണയിലെത്തിയിരുന്നു. ഇതിന് പുറമേ വ്യാഴാഴ്ച രാത്രി ബിഎസ്പി അധ്യക്ഷ മായാവതിയുടെ വീട്ടില്‍ വച്ച് നടന്ന അത്താഴ വിരുന്നിലും അനില്‍ കുമാര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്പി എംഎല്‍എ കാലുമാറുന്നത്. ഇയാള്‍ പിന്നീട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. 25 വര്‍ഷത്തിന് ശേഷമാണ് ബിഎസ്പിയും എസ്പിയും രാജ്യത്തിന് മുന്നോടിയായി ധാരണയിലെത്തുന്നത്.

എസ്പി എംഎല്‍എ നിതിന്‍ അഗര്‍വാളും ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തത്.യുപിയിലെ ഹര്‍ദോയിയില്‍ നിന്നുള്ള എംഎല്‍എയാണ് നിതിന്‍ അഗര്‍വാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയും ബിഎസ്പിയും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തെ എതിര്‍ത്ത നിതിന്‍ അഗര്‍വാള്‍ അവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. മാര്‍ച്ചില്‍ നിതിന്റെ പിതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സമാജ് വാദി പാര്‍ട്ടി ജയാ ബച്ചനെയാണ് രാജ്യസീറ്റിലേയ്ക്ക് മത്സരിപ്പിച്ചത്. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച വോട്ടിംഗ് നാല് മണിക്കാണ് അവസാനിക്കുക ഇതോടെ അഞ്ച് മണി മുതല്‍ വോട്ടെണ്ണലും ആരംഭിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications