കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. അസാധാരമായ നീക്കങ്ങളിലൂടെ സീറ്റ് കൂടുതല്‍ പിടിക്കാനുള്ള ഒരുക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്. കൂടുതല്‍ സീറ്റ് നേടിയാല്‍ രാജ്യസഭയില്‍ ശക്തരാകാമെന്നും നിയമനിര്‍മാണത്തിനുള്ള വെല്ലുവിളികള്‍ തരണം ചെയ്യാമെന്നും ബിജെപി കണക്കു കൂട്ടുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. തുല്യ ശക്തിയായി കോണ്‍ഗ്രസ് നില്‍ക്കുന്ന സംസ്ഥാനങ്ങളും കുറവല്ല. കെസി വേണുഗോപാല്‍, ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. പക്ഷേ, മല്‍സരത്തില്‍ ബിജെപി ഒരുക്കിയ കെണി എങ്ങനെ കോണ്‍ഗ്രസ് മറികടക്കുമെന്നതാണ് നിര്‍ണായകം. വിശദാംശങ്ങള്‍ ഇങ്ങനെ....

എന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്

എന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്

ഈ മാസം 19നാണ് 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുുപ്പ് നടക്കുന്നത്. കൊറോണ ഭീതി മൂലം മാറ്റിവച്ച തിരഞ്ഞെടുപ്പാണ് 19ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് ഏറെ ശ്രദ്ധേയം.

മൂന്നിടത്തും കോണ്‍ഗ്രസ് ശക്തം

മൂന്നിടത്തും കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്തും മധ്യപ്രദേശും രാജസ്ഥാനും. അതുകൊണ്ടുതന്നെ ബിജെപി മൂന്നിടത്തും പ്രത്യേക തന്ത്രമാണ് പയറ്റിയിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥിയെ അവര്‍ അധികം മല്‍സരിപ്പിക്കുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിന് ആശങ്കയുമുണ്ട്.

2017 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ

2017 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ

ബിജെപിയുടെ ഒന്ന് അധികം എന്ന തന്ത്രം കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടുകള്‍ മാറിയാല്‍ കാര്യങ്ങള്‍ തകിടം മറിയും. എങ്കിലും 2017 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അന്ന് ഗുജറാത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് വിജയിപ്പിച്ചെടുത്തത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

2017ല്‍ സംഭവിച്ചത്

2017ല്‍ സംഭവിച്ചത്

2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമ്പാണ് ഗുജറാത്തില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചത്. ഇതോടെ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ മങ്ങി. അഹമ്മദ് പട്ടേലിനെ ജയിപ്പിക്കേണ്ടത് അഭിമാന പ്രശ്‌നവുമായി. തുടര്‍ന്നാണ് മുഴുവന്‍ എംഎല്‍എമാരെയും കര്‍ണാടകയിലേക്ക് മാറ്റിയത്.

ഇനിയും രാജി എന്ന പ്രചാരണം

ഇനിയും രാജി എന്ന പ്രചാരണം

ഒരു രാജ്യസഭാ സീറ്റില്‍ കടുത്ത പോരാട്ടത്തിനാണ് ബിജെപി അന്ന് വഴിയൊരുക്കിയത്. എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പാളുമെന്ന അവസ്ഥ വന്നു. ഇനിയും രാജിയുണ്ടാകുമെന്നും പ്രചാരണമുണ്ടായി. തുടര്‍ന്നാണ് ഡികെ ശിവകുമാറിന്റെ ഇടപെടലിലൂടെ എല്ലാവരെയും കര്‍ണാടകത്തിലേക്ക് മാറ്റിയതും വിജയം ഉറപ്പിച്ചതും.

 ഇത്തവണ നാല് സീറ്റ്

ഇത്തവണ നാല് സീറ്റ്

ഇത്തവണ നാല് രാജ്യസഭാ സീറ്റിലേക്കാണ് ഗുജറാത്തില്‍ മല്‍സരം നടക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും രണ്ടു സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ മൂന്നാമതൊരു സ്ഥാനാര്‍ഥിയെ കൂടി ബിജെപി നിര്‍ത്തിയതാണ് ആശങ്ക ഇരട്ടിയാക്കിയത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ അംഗ ബലം 68 ആണ്.

സഭയിലെ അംഗബലം ഇങ്ങനെ

സഭയിലെ അംഗബലം ഇങ്ങനെ

ഗുജറാത്തില്‍ ബിജെപിക്ക് 103 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 68 ഉം. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി)ക്ക് രണ്ട്, എന്‍സിപിക്ക് ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കണക്ക്. ബിജെപി അധാര്‍മികമായി തങ്ങളുടെ അഞ്ച് എംഎല്‍എമാരെ ചാടിച്ചെങ്കിലും രണ്ട് സീറ്റില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശക്തിസിങ് ഗോലി പറയുന്നു.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന് 35.01 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. 70ലധികം വോട്ട് ലഭിക്കണമെന്ന് ചുരുക്കം. ആകെയുള്ളത് 68 അംഗങ്ങള്‍. ബിടിപിയുടെ രണ്ട് അംഗങ്ങളും സ്വതന്ത്രനും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അപ്പോള്‍ 71 അംഗങ്ങളുടെ പിന്തുണ ലഭിക്കും. മൂന്ന് എംഎല്‍എമാര്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണെന്നത് വേറെ കാര്യം.

ബിജെപിക്കും പ്രതീക്ഷ

ബിജെപിക്കും പ്രതീക്ഷ

ഗുജറാത്തില്‍ ബിജെപി നിര്‍ത്തിയ മൂന്ന് അംഗങ്ങളും ജയിക്കണമെങ്കില്‍ 106 വോട്ടുകള്‍ ലഭിക്കണം. പക്ഷേ, ബിജെപിക്ക് 103 അംഗങ്ങളേ ഉള്ളൂ. ബിടിപിയും സ്വതന്ത്രനും തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപിയും കരുതുന്നു. ഇതിനുള്ള നീക്കം അവര്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് കിട്ടുമെന്ന് പ്രതീക്ഷിച്ച വോട്ടില്‍ തന്നെയാണ് ബിജെപിയും നോട്ടമിട്ടിരിക്കുന്നത്.

മധ്യപ്രദേശിലെ കാര്യം

മധ്യപ്രദേശിലെ കാര്യം

മധ്യപ്രദേശില്‍ ആകെ മൂന്ന് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ഒന്നും ബിജെപിക്കും രണ്ടും സീറ്റുകള്‍ വീതം ലഭിക്കാന്‍ തടസമില്ല. എന്നാല്‍ മധ്യപ്രദേശിലും മൂന്നാമത്തെ ഒരു സ്ഥാനാര്‍ഥിയെ കൂടി ബിജെപി മല്‍സരിപ്പിക്കുന്നുണ്ട്. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തി കുറഞ്ഞു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തി കുറഞ്ഞു

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് അംഗബലം 92 ആയി കുറഞ്ഞിട്ടുണ്ട്. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. ബിഎസ്പിക്ക് രണ്ട്, എസ്പിക്ക് ഒന്ന്, സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് ബാക്കിയുള്ള അംഗങ്ങളുടെ കണക്ക്.

ചില രഹസ്യനീക്കങ്ങള്‍

ചില രഹസ്യനീക്കങ്ങള്‍

മധ്യപ്രദേശില്‍ ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടത് 52 വോട്ടാണ്. ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിങ് സോളങ്കിയും ജയിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിങ് ജയിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ ഫൂല്‍ സിങ് ജയിക്കുമോ എന്ന കാര്യത്തിലാണ് ആശങ്ക. കമല്‍നാഥിന്റെ നേതൃത്വത്തില്‍ ചില നീക്കങ്ങള്‍ കോണ്‍ഗ്രസ് രഹസ്യമായി നടത്തുന്നുണ്ട്.

 കെസി വേണുഗോപാല്‍ ജയിക്കും

കെസി വേണുഗോപാല്‍ ജയിക്കും

രാജസ്ഥാനിലും മൂന്ന് സീറ്റിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. കെസി വേണുഗോപാല്‍, നീരജ് ദംഗി എന്നിവരെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്നു. 200 അംഗ സഭയില്‍ 107 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. ബിജെപിക്ക് 72ഉം, 51 വോട്ട് ലഭിച്ചാല്‍ ജയിക്കാം. കോണ്‍ഗ്രസിന് രണ്ട് സീറ്റ് ഉറപ്പാണ്. വേണുഗോപാല്‍ രാജ്യസഭയിലെത്തും. പക്ഷേ ഇവിടെയും ബിജെപി ഒരു സ്ഥാനാര്‍ഥിയെ അധികം നിര്‍ത്തിയിട്ടുണ്ട്.

English summary
Rajya Sabha election in Madhya Pradesh, Gujarat, Rajasthan on June 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X