കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി തുടരും; വികെ സനോജ് ജോയിന്റ് സെക്രട്ടറി

Google Oneindia Malayalam News

കൊല്‍ക്കത്ത : ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭ അംഗം എ എ റഹീം തുടരും. ഹിമാങ് ഭട്ടാചാര്യ പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. വി കെ സനോജ് , ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി .

 'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം 'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

കേന്ദ്ര കമ്മിറ്റിയിലേക്ക് ചിന്ത ജെറോം ഉള്‍പ്പടെ കേരളത്തില്‍ നിന്ന് മൂന്ന് വനിതകളെ തിരഞ്ഞെടുത്തു . കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡി വൈ എഫ് ഐ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .

india

ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശീയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. വി ബാസേദ്, ധ്രുബ് ജ്യോതിസാഹ, പലേഷ് ഭൗമിക്ക് എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍.

'ഡിങ്കന്റെ പൂജക്കിടെ ദിലീപുമായി ബെഹ്റയുടെ ചർച്ച; പിറ്റേ ദിവസം ആ നിർദേശം';-സംശയാസ്പദമെന്ന് അഡ്വ.മിനി'ഡിങ്കന്റെ പൂജക്കിടെ ദിലീപുമായി ബെഹ്റയുടെ ചർച്ച; പിറ്റേ ദിവസം ആ നിർദേശം';-സംശയാസ്പദമെന്ന് അഡ്വ.മിനി

വി കെ സനോജ് , വി വസീഫ്, ആര്‍എസ് അരുണ്‍ ബാബു, ജെയ്ക്ക് സി തോമസ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം , എം വിജിന്‍, ഷിജൂ ഖാന്‍, ആര്‍ ശ്യാമ, എം ഷാജര്‍, ആര്‍ രാഹുല്‍, വി പി സാനു എന്നിവരാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

അതേസമയം, ഡി വൈ എഫ്‌ ഐ പതിനൊന്നാമത് അഖിലേന്ത്യ സമ്മേളനത്തിന് കല്‍ക്കത്തയില്‍ സമാപനമായി. തൊഴിലില്ലായ്മയ്‌ക്കെതിരായ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഡി വൈ എഫ്‌ ഐ നേതൃത്വം നല്‍കുംമെന്നും രാഷ്ട്രീയ , സാമൂഹ്യ പ്രസക്തമായ 31 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചെന്നും അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം അറിയിച്ചു.

അര്‍ബന്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ബില്‍ എന്ന പേരില്‍ അഖിലേന്ത്യ സമ്മേളനം മുന്നോട്ട് വച്ച സ്വകാര്യബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു യുവജന സംഘടന ഇത്തരത്തില്‍ പ്രൊഡക്ടീവായ ഒരു ഇടപെടല്‍ തൊഴിലില്ലായ്മയ്‌ക്കെതിരായ പോരാട്ടത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. സമരങ്ങള്‍ക്ക് ഇത്തരം ബദല്‍ ഇടപെടലുകള്‍ കരുത്ത് പകരും. ഈ സ്വകാര്യ ബില്ലാണ് കല്‍ക്കത്ത സമ്മേളനത്തെ ചരിത്രപരമാക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും. പൊരുതുന്ന ബംഗാളിന്റെ പോരാട്ടവീര്യം വിളിച്ചറിയിക്കുന്നതായിരുന്നു സെമ്മേളനത്തിന്റെ സംഘാടനവും പൊതുപരിപാടികളിലെ പങ്കാളിത്തവും. സമ്മേളനംപകര്‍ന്ന ആത്മവിശ്വാസത്തോടെ, കരുത്തോടെ മുന്നോട്ട് പോകുമെന്നും എ എ റഹീം വ്യക്തമാക്കി .

English summary
Rajya Sabha member AA Rahim will continue as DYFI All India President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X