കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ അനുനയ നീക്കം പാളി; ക്ഷണം തള്ളി പ്രതിപക്ഷം, പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യസഭാ സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. ബഹളം കാരണം സഭാ നടപടികള്‍ സുഗമമായി മുന്നോട്ട് പോകുന്നില്ല. ഇനി ഒരാഴ്ച കൂടിയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് കാലാവധിയുള്ളത്. പ്രശ്‌നത്തിന് പരിഹാരം കാണാനാണ് അഞ്ച് പാര്‍ട്ടികളുടെ പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

ഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെ

സസ്‌പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ പാര്‍ട്ടികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതെങ്കിലും ക്ഷണം നിരസിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അഞ്ച് പാര്‍ട്ടികളെ മാത്രം വിളിച്ചതാണ് യോഗം ബഹിഷ്‌കരിക്കാന്‍ കാരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിനിധികളെ ക്ഷണിക്കണമെന്ന് നേതാക്കള്‍ നിലപാടടെടുത്തു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നാണ് വിവരം.

o

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ശിവസേന എന്നീ പ്രതിപക്ഷ പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇവരെ ക്ഷണിച്ച് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യം പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. അഞ്ച് പാര്‍ട്ടികളെ മാത്രം ക്ഷണിച്ചതിനോട് യോജിക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്. പ്രതിപക്ഷത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ ശ്രമത്തിന് വഴങ്ങേണ്ടതില്ലെന്ന് നേതൃയോഗം തീരുമാനിച്ചു.

ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം

പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാകില്ല. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. സര്‍വകക്ഷി യോഗമാണ് വിളിക്കേണ്ടത്. അല്ലാതെ ഏതാനും പാര്‍ട്ടികളെ മാത്രമല്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും പങ്കെടുക്കില്ല. ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര രാജിവയ്ക്കണം. അദ്ദേഹത്തിന്റെ മകന്റെ വാഹനം ഇടിച്ചാണ് ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ഇത് ആസൂത്രിത അക്രമമാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ്. 12 അംഗങ്ങളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം. അതുവരെ പാര്‍ലമെന്റിന്റെ രണ്ടു സഭകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, മന്ത്രി അജയ് കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചു. ചൊവ്വാഴ്ചയായിരിക്കും മാര്‍ച്ച്. ലഖീംപൂര്‍ ഖേരി സംഭവത്തില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനെ മന്ത്രി കൈയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായിരുന്നു.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

English summary
Rajya Sabha MPs' suspension: Opposition rejects Narendra Modi government's invitation to Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X