യുപി തെരഞ്ഞെടുപ്പ്; ഗ്ലാമര്‍ പ്രദര്‍ശനവുമായി രാഖി സാവന്തും

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് ചൂടേറ്റാനായി ഗ്ലാമര്‍താരം രാഖി സാവന്തും രംഗത്തിറങ്ങുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ രംഗത്തിറക്കുന്നത്. രാഖിയെ കൂടാതെ നടി സല്‍മ ആഘയേയും ആര്‍പിഐ തെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നുണ്ട്.

ശരീര പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിലായ ഐറ്റം ഡാന്‍സുകാരിയാണ് രാഖി സാവന്ത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച വസ്ത്രമണിഞ്ഞും രാഖി വിവാദത്തിലായിരുന്നു. വിവാദത്തിലൂടെ എല്ലായിപ്പോഴും മാധ്യമശ്രദ്ധപിടിച്ചു പറ്റുന്ന രാഖി അതേ ഉദ്ദേശത്തോടുകൂടിയാണ് ഉത്തര്‍പ്രദേശിലും പ്രചരണത്തിനിറങ്ങുന്നത്.

rakhi-sawant

രാഖി ഗ്ലാമര്‍ താരമാണെങ്കിലും അത് തെരഞ്ഞെടുപ്പില്‍ ഗൗരവമായ വിഷയം ഉന്നയിക്കുന്നതിന് തടസമാകില്ലെന്ന് ആര്‍പിഐ പറയുന്നു. മുത്തലാഖ് വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പിള്ളവരാണ് സല്‍മ ആഘ. മുസ്ലീം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സല്‍മയ്ക്ക് കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

രാഖി മാത്രമല്ല, ഉത്തര്‍ പ്രേദേശില്‍ അനേകം താരങ്ങള്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ടാകും. എല്ലാ രാഷ്ട്രീയ കക്ഷികളും ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വോട്ടുപിടിക്കാനായി രംഗത്തിറക്കുമന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് ചീഫ് രാജ് ബബ്ബാറാണ് താരങ്ങളില്‍ പ്രധാനി.


English summary
Rakhi Sawant set to campaign during the Uttar Pradesh polls
Please Wait while comments are loading...