കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2025ൽ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കണം; 150 വർഷത്തേയ്ക്ക് മുതൽക്കൂട്ട്‌, ആർഎസ്എസിന്റെ അന്ത്യശാസനം

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ ബിജെപിക്ക് അന്ത്യശാസനവുമായി ആർഎസ്എസ്. രാമക്ഷേത്ര നിർമാണം വൈകുന്നതിൽ വലിയ വിമർശനമാണ് ബിജെപിക്കെതിരെ ആർഎസ്എസും വിഎച്ച്പിയും അടക്കമുള്ള സംഘടനകൾ ഉയർത്തുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ ബിജെപിക്ക് സമയ പരിധി നിഷ്ചയിച്ചിരിക്കുകയാണ് ആർഎസ്എസ്.‌

2025നുള്ളിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കണമെന്നാണ് ആർഎസ്എസിന്റെ അന്ത്യശാസനം. ക്ഷേത്ര നിർമാണത്തിന്റെ കാര്യത്തിൽ ബിജെപിയുടേത് തണുപ്പൻ നിലപാടാണെന്നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി ആരോപിച്ചത്. ഉത്തർപ്രദേശിൽ കുംഭമേളയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

4 അല്ല ശബരിമലയില്‍ കയറിയത് 51യുവതികള്‍! ഇവരാണ് ആ 51 പേര്‍! ലിസ്റ്റ് പുറത്ത്4 അല്ല ശബരിമലയില്‍ കയറിയത് 51യുവതികള്‍! ഇവരാണ് ആ 51 പേര്‍! ലിസ്റ്റ് പുറത്ത്

രാജ്യം വികസിക്കും

രാജ്യം വികസിക്കും

2025ഓടെ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കണം, ക്ഷേത്ര നിർമാണം സാധ്യമായാൽ രാജ്യം അതിവേഗം പുരോഗമിക്കും. 1952ൽ ഗുജറാത്തിൽ സോമനാഥ് ക്ഷേത്രനിർമാണം പൂർത്തിയാക്കിയപ്പോൾ രാജ്യ വളർച്ചയിൽ വൻ കുതിച്ചു ചാട്ടമാണുണ്ടായത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുമെന്നും ഭയ്യാജി ജോഷി അവകാശപ്പെടുന്നു. അടുത്ത 150 വർഷത്തേയ്ക്ക് ഇന്ത്യയ്ക്ക് മുതൽക്കൂട്ടായിരിക്കും രാമക്ഷേത്രമെന്നും ഭയ്യൂജി ജോഷി കൂട്ടിച്ചേർത്തു.

ഓർഡിനൻസിനായി സമ്മർദ്ദം

ഓർഡിനൻസിനായി സമ്മർദ്ദം

ഓർഡിനൻസ് ഇറക്കി രാമക്ഷേത്ര നിർമാണം ആരംഭിക്കാൻ കേന്ദ്രസർക്കാരിന് മേൽ ആർഎസ്എസ് സമ്മർദ്ദം ചെലുത്തുണ്ട്. എന്നാൽ സുപ്രീം കോടതി വിധി വന്നതിന് ശേഷമെ അന്തിമ തീരുമാനം എടുക്കാനാകു എന്ന പ്രധാനമന്ത്രിയുടെ നിലപാട് ആർഎസ്എസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയായ ശേഷം സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മോദി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ആർഎസ്എസ് നേതൃത്വം അന്ത്യശാസനം നൽകിയിക്കുന്നത്.

 പ്രതീക്ഷ നഷ്ടപ്പെട്ടു

പ്രതീക്ഷ നഷ്ടപ്പെട്ടു

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ കേന്ദ്രത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനായിട്ടില്ല. 2019ൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാലും ബിജെപി രാമക്ഷേത്രം നിർമിക്കുമെന്ന പ്രതീക്ഷ ആർഎസ്എസ് നേതൃത്വത്തിനില്ലെന്നാണ് ഭയ്യാജി ജോഷിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

 നിലപാട് വൈകും

നിലപാട് വൈകും

നിലപാട് വൈകും
ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് അയോധ്യ കേസിൽ അന്തിമ വിധി വരാൻ ഇടയില്ല. ജനുവരി 10ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരുന്നെങ്കിലും ജസ്റ്റിസ് യുയു ലളിതിന്റെ പിന്മാറ്റത്തെ തുടർന്ന് ജനുവരി 29ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. അന്തിമവാദം എന്നു മുതൽ തുടരണമെന്ന കാര്യത്തിൽ 29ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

രാമക്ഷേത്ര നിർമാണ കാര്യത്തിൽ തീരുമാനം വൈകുന്നത് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുംഭമേള തീരുന്നതിനുള്ളിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വിഎച്ച്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല നിലപാടെടുക്കാൻ സർക്കാരിന് മുമ്പിൽ ഇനിയും സമയമുണ്ടെന്ന് വിഎച്ച്പി നേതാവ് അലോക് കുമാർ പറഞ്ഞിരുന്നു.

English summary
After ultimatum to BJP, RSS now gives a new date for Ram mandir in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X