'ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്'; വികാരഭരിതനായി പ്രധാനമന്ത്രി
ഡൽഹി: ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് തയ്യാറെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ കർമ്മങ്ങൾ തുടങ്ങി. താൻ വികാരധീനനാണെന്നും ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.
രാമക്ഷേത്രത്തിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന "പ്രൺ പ്രതിഷ്ഠ" ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ചരിത്രപരവും പവിത്രവുമായ നിമിഷമാണ് അതെന്നും എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നതിനുള്ള ഒരു ഉപകരണമായി ദൈവം തന്നെ തിരിഞ്ഞെടുത്തിരിക്കുന്നുവെന്നും മോദി പറഞ്ഞു.

അതിനുള്ള തയ്യാറെടുപ്പിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ അനുശാസിക്കുന്ന കർശനമായ നിയമങ്ങളും സന്യാസിമാരുടെ മാർഗ നിർദ്ദേശങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. " നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ, ദൈവത്തിന്റെ യജ്ഞത്തിന്, ആരാധനയ്ക്ക് നമ്മുടെ ഉള്ളിലെ ഈശ്വരബോധം ഉണർത്തണം,. ഇതിനായി വിശുദ്ധ ഗ്രന്ഥങ്ങൾ പ്രതിഷ്ഠയ്ക്ക് മുമ്പ് പാലിക്കേണ്ട നേർച്ചകളും കർശനമായ നിയമങ്ങളും നിർദ്ദേശിക്കുന്നു.
ഈ ആത്മീയ യാത്രയിൽ എനിക്ക് സന്യാസിമാരിൽ നിന്ന് മാർഗ നിർദ്ദേശം ലഭിച്ചു, അവർ പെരുമാറ്റ തത്വങ്ങൾ (യം-നിയം) നിർദ്ദേശിച്ചു, ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക കർമ്മങ്ങൾ ആചരിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഇന്ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത് "ആഹ്ലാദകരമായ യാദൃശ്ചികം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഛത്രപതി ശിവജയുടെ അമ്മ ജിജാ ബായിയുടെ ജന്മ വാർഷികത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയെ കുറിച്ചും മോദി പറഞ്ഞു. തന്റെ നമോ ആപ്പിലൂടെ തന്നെ ബന്ധപ്പെടാൻ ഇന്ത്യക്കാരോട് അദ്ദേഹം അഭ്യർത്ഥിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്തു.
" എനിക്ക് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ആഴവും വിശാലതയും തീവ്രതയും എനിക്ക് വാക്കുകളിൽ പകർത്താൻ കഴിയില്ല. നിങ്ങൾക്ക് എന്റെ അവസ്ഥ മനസ്സിലാത്താൻ കഴിയും നിരവധി തലമുറകൾ വർഷങ്ങളായി നെഞ്ചിലേറ്റിയ സ്വപ്നം , അതിന്റെ പൂർത്തീകപണത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതതിൽ ഞാൻ ഭാഗ്യവാനാണ്.
എന്നെ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാക്കി ഞാൻ ഒരു ഉപകരണം മാത്രം. ഇതൊരു വലിയ ഉത്തരവാദിത്തമാണ്," പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 22 ലെ ചടങ്ങ് ഒഴിവാക്കിയതിന് കോൺഗ്രസ് പോലുള്ള പ്രതിപക്ഷ പാർട്ടികളെ ഭരണകക്ഷിയായ ബി ജെ പി രൂക്ഷമായി വിമർശിച്ചിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് നടുവിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം കൂടി പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications