ഹണിപ്രീതിനെ ജയിലില്‍ ഒപ്പം താമസിപ്പിക്കണമെന്ന് റാം സിങ്ങ്, പിരിയാനാകാതെ അച്ഛനും മകളും...
ചണ്ഡീഗണ്ഡ്: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് സിങ്ങ് റഹീം മുന്‍പോട്ടു വെച്ചത് ഒരേ ഒരു ഡിമാന്‍ഡ് ആണ്. വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ്ങിനെ ജയിലില്‍ ഒപ്പം താമസിപ്പിക്കണം. മക്കളെക്കാള്‍ പ്രിയപ്പെട്ട വളര്‍ത്തുമകളെ ഒപ്പം താമസിപ്പിക്കണമെന്ന് റാം സിങ്ങ് ആവശ്യപ്പെട്ടപ്പോള്‍ ഹണിപ്രീതിനും അതേ ആഗ്രഹം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഹ്തക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ച ഗുര്‍മീത് സിങ്ങിനൊപ്പം ഹണിപ്രീത് സിങ്ങും ഉണ്ടായിരുന്നു. അടുത്തിരിക്കുന്ന വെളുത്ത സുന്ദരിയെ അന്ന് പലരും ശ്രദ്ധിക്കുകയും ചെയ്ത്. ആ രാത്രി ഒന്നിച്ചു കഴിയാന്‍ അനുവദിക്കണമെന്ന് ഹണിപ്രീതും അഭിഭാഷകന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിബിഐ കോടതി അപേക്ഷ തള്ളുകയാണുണ്ടായത്.
ഗുര്‍മീത് സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഗുര്‍മീത് സിങ്ങിനെക്കുറിച്ചുള്ള കഥകള്‍ പലതും പിന്നീട് പുറത്തു വന്നു. റാം സിങ്ങിന്റെ പിന്‍ഗാമി ഹണിപ്രീത് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഗുര്‍മീത് റാം സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഹണിപ്രീത് സിങ്ങ് റാം സിങ്ങിന് സ്വന്തം മകളെപ്പോലെയാണെന്നാണ് ദേരാ സച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്.
ഗുര്‍മ്മീത് റാം സിങ്ങിന്റെ എല്ലാ സിനിമകളിലും ഹണിപ്രീത് സിങ്ങ് അഭിനയിച്ചിട്ടുണ്ട്. ദേരാ സച്ചായില്‍ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഹണിപ്രീത്. ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഇരുവരുടെയും ബന്ധത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications