കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാം റഹീം വിധി: ദേര സച്ച സൗദയ്ക്ക് കര്‍ശ നിര്‍ദേശവുമായി ഹൈക്കോടതി,ആരാധകരോട് വീട്ടിലിരിക്കണമെന്ന്!!

ആരാധകരോട് തിരികെപ്പോകാന്‍ സംഘടന നിര്‍ദേശിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്

Google Oneindia Malayalam News

ചണ്ഡീഗഡ്: ദേര സച്ച സൗധ സ്ഥാപകന്‍ ഗുര്‍മീത് രാം റഹീം സിങ്ങിനെതിരെയുള്ള ബലാത്സംഗ കേസില്‍ കോടതി ഓഗസ്റ്റ് 25 ന് വിധി പറയാനിരിക്കെ സംഘടനയക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ആരാധകരോട് തിരികെപ്പോകാന്‍ സംഘടന നിര്‍ദേശിക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. വിധി പ്രസ്താവിക്കാനിരിക്കെ പ‍ഞ്ചാബില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സേനയെ വിന്യസിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിധി ആഗസ്റ്റ് 25ന് പ്രസ്താവിക്കാനിരിക്കെ ആയിരക്കണക്കിന് ആരാധകരാണ് സിംഗിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ച്കുലയില്‍ തടിച്ചുകൂടിയിട്ടുള്ളതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് വിന്യസിച്ച പോലീസിന് പുറമേ കേന്ദ്ര സേനയെ വിന്യസിക്കാനാണ് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. അതിനിടെ ആരാധകരോട് സമാധാനം പാലിക്കണമെന്ന നിര്‍ദേശവുമായി സിംഗ് രംഗത്തെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പ‍ഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിനായി എന്തുസഹായവും ചെയ്യാമെന്ന് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്.

gurmeetramrahimsingh-2

ബലാത്സംഗ കേസിലെ വിധി പ്രഖ്യാപനം ഗുര്‍മീത് രാം റഹീം സിംഗിനെതിരായാല്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കണത്തിലെടുത്താണ് കോടതി നിര്‍ദേശം. . 2007 ജൂലായ് 30 നായിരുന്നു രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ സിബിഐ സിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

English summary
Ram Rahim verdict: High Court says Dera Sacha Sauda must appeal to followers to go home, more central forces needed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X