Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രത്തിന്റെ പേരിൽ ഭക്തരെ കൊള്ളയടിക്കുന്ന സംഘം; ക്യൂആർ കോഡ് തട്ടിപ്പ്

രാമക്ഷേത്രത്തന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംഭാവനയുടെ പേരിൽ പണം തട്ടുന്ന സംഘം രം​ഗത്ത്. തട്ടിപ്പിന് ഇരയാകരുതെന്ന് മുന്നറിയിപ്പ് നൽകി വിശ്വ ഹിന്ദു പരിഷത്ത് രം​ഗത്ത് വന്നു. വി എച്ച് പി വക്താവ് ട്വിറ്ററിലാണ് തട്ടിപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ശ്രീ റാം ജന്മഭൂമി തീർത്ഥ് ഛേത്ര അയോധ്യ ഉത്തർപ്രദേശ് എന്ന പേരിൽ ഒരു വ്യാജ സോഷ്യൽ മീഡിയ പേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ക്യൂ ആർ കോഡ് സജ്ജീകരിച്ച പേജിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ പേരിൽ പണം സംഭാവന ചെയ്യാൻ ആളുകളോട് ആവശ്യപ്പെടുന്നുണ്ടെന്നും പറയുന്നു.

Ram

വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡൽഹിയിലേയും ഉത്തർപ്രദേശിലേയും പോലീസ് മേധാവികളോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ നിന്നുള്ള ഒരു വി എച്ച് പി അംത​ഗം തട്ടിപ്പുകരാനുമായി ഫോണിൽ സംസാരിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ പേരിൽ സംഭവാന പിരിക്കുന്ന വ്യക്തി പറഞ്ഞത് ഇങ്ങനെയായിരുന്നു " നിങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുക. നിങ്ങളുടെ പേരും അ​ഗ്രസും ഡയറിൽ എഴുതും, ക്ഷേത്രം പൂർത്തിയാകുമ്പോൾ നിങ്ങളെ എല്ലാവരെയും അയോധ്യയിലേക്ക് ക്ഷണിക്കും, എന്നാണ് പറഞ്ഞത്.

രാമക്ഷേത്രത്തിന്റെ പേരിൽ ആളുകളെ കബളിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അടുത്തിടെ തങ്ങളെ അറിയിച്ചതായി വി എച്ച് പി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ല.

ഇത്തരം തട്ടിപ്പുകളിൽ ആളുകൾ വീഴാതിരിക്കാൻ കർശന നടപടി ആവശ്യപ്പെട്ട് താൻ ആഭ്യന്തര മന്ത്രാലയത്തിനും ഉത്തർപ്രദേശ് ഡി ജി പിക്കും ഡൽഹി പോലീസ് കമ്മീഷണർക്കും കത്തെഴുതിയിട്ടുണ്ടെന്നും വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇത് സന്തോഷത്തിനുള്ള അവസരമാണ്. ഞങ്ങൾ ക്ഷണിക്കുന്നു. ഞങ്ങൾ ഒരു സംഭാവനയും സ്വീകരിക്കില്ലെന്നും വീഡിയോയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+