കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയെ പൊതുപരിപാടിക്കിടെ മുഖത്തടിച്ചു; മഹാരാഷ്ട്രയില്‍ ബന്ദ്, അടി കൊണ്ടില്ലെന്ന് മന്ത്രി

Google Oneindia Malayalam News

മുംബൈ: കേന്ദ്രമന്ത്രി രാമദാസ് അത്താവാലേക്ക് പൊതുപരിപാടിക്കിടെ മര്‍ദ്ദനം. മഹാരാഷ്ട്രയിലെ താനെക്കടുത്ത അംബര്‍നാഥിലാണ് സംഭവം. പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് യുവാവ് ഓടിയെത്തി മന്ത്രിയെ തള്ളിയതും മുഖത്തടിച്ചതും. ഉടനെ പോലീസും മന്ത്രിയുടെ അംഗരക്ഷകരും ഇടപെട്ട് അക്രമിയെ തള്ളി മാറ്റി.

പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി. മന്ത്രിയുടെ അനുയായികള്‍ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. എന്നാല്‍ മുഖത്ത് അടിയേറ്റിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പോലീസിന്റെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഓടിയെത്തി അടിച്ചു

ഓടിയെത്തി അടിച്ചു

കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അധ്യക്ഷനായ രാമദാസ് അത്താവാലെ. താനെയിലെ അംബര്‍നാഥില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംബന്ധിച്ച തന്റെ പ്രസംഗത്തിന് ശേഷം വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഒരു യുവാവ് ഓടിയെത്തി മന്ത്രിയെ തള്ളിയതും മുഖത്തടിച്ചതും.

അക്രമിയെ മര്‍ദ്ദിച്ചവശനാക്കി

അക്രമിയെ മര്‍ദ്ദിച്ചവശനാക്കി

പ്രവീണ്‍ ഗോസാമി എന്ന യുവാവാണ് മര്‍ദ്ദിച്ചത്. ഇയാളെ പോലീസ് പിടികൂടി. മന്ത്രിയെ ആക്രമിക്കാനെത്തിയ ഇയാളെ പോലീസ് തള്ളി മാറ്റി. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗോസാമി ആശുപത്രിയിലാണ്. മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ആര്‍പിഐ. പോലീസ് വീഴ്ചയാണ് അക്രമി മന്ത്രിക്കടുത്തെത്താന്‍ അവസരമുണ്ടാക്കിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

മുഖ്യമന്ത്രിയെ കാണും

മുഖ്യമന്ത്രിയെ കാണും

പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് അക്രമിയെ പോലീസിന് വിട്ടുകൊടുത്തത്. പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഇയാളെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. മര്‍ദ്ദനമേറ്റ ഇയാള്‍ക്ക് സാരമായി പരിക്കുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാന്‍ അത്താവാലെ തീരുമാനിച്ചു.

 വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

വിശദമായ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. അംബേദ്കറിന്റെ അനുയായിയാണ് പ്രവീണ്‍ ഗോസാമിയെന്ന് പോലീസ് സംശയിക്കുന്നു. സമുദായത്തിന്റെ പേര് സ്വന്തം നേട്ടത്തിന് മന്ത്രി ഉപയോഗിക്കുകയാണെന്ന് ഗോസാമി നേരത്തെ ചിലരോട് പറഞ്ഞിരുന്നുവത്രെ. സമുദായത്തിന്റെ പേരില്‍ മന്ത്രിയായ ശേഷം സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നുവത്രെ.

മുഖത്ത് അടിച്ചില്ലെന്ന് മന്ത്രി

മുഖത്ത് അടിച്ചില്ലെന്ന് മന്ത്രി

ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. മുഖത്ത് അടികൊണ്ടില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ തന്നെയാണ് പോലീസും ആവര്‍ത്തിക്കുന്നത്. എന്നാല്‍ മന്ത്രിക്ക് മുഖത്ത് അടികൊണ്ടെന്ന് ദൃക്‌സാക്ഷികളായ പ്രവര്‍ത്തകര്‍ പറയുന്നു. ഞായറാഴ്ച ബന്ദ് പ്രഖ്യാപിച്ച ആര്‍പിഐ പ്രവര്‍ത്തകര്‍ അത്താവാലേയുടെ വസതിക്ക് മുമ്പില്‍ തമ്പടിച്ചു.

മന്ത്രിക്ക് ആദ്യ അനുഭവമല്ല

മന്ത്രിക്ക് ആദ്യ അനുഭവമല്ല

ആക്രമണം ആസൂത്രിതമാണെന്ന് പാര്‍ട്ടി നേതാവ് കാകാസാഹിബ് ഖംബാല്‍ക്കര്‍ ആരോപിച്ചു. പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അത്താവാലെക്കിരെ നേരത്തെയും ആക്രമണമുണ്ടായിരുന്നു. 1997ല്‍ രമാഭായ് കോളനിയിലെ തീപ്പിടുത്തത്തില്‍ പ്രതിഷേധിച്ച് ഗഡ്‌കോപാറിലെ നിവാസികള്‍ അദ്ദേഹത്തെ ആക്രമിച്ചിരുന്നു.

തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യംതെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം

ചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

English summary
Ambedkarite Activist Tries to Slap Ramdas Athawale, in Hospital After Severe Beating by Minister's Men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X