എസ്എം കൃഷ്ണ കാല് മാറി.. നരേന്ദ്ര മോദിയെ നേർക്കുനേർ നേരിടാൻ ഗ്ലാമർ ക്വീൻ രമ്യ.. ഇനി ഓൺലൈൻ യുദ്ധം!!

  • By: Kishor
Subscribe to Oneindia Malayalam

ബെംഗളൂരു: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററായാലും സോഷ്യൽ മീഡിയയിലെ മറ്റ് നെറ്റുവർക്കുകളായാലും ബി ജെ പിക്ക് എതിരില്ലാത്തത് പോലെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലെയും ഫേസ്ബുക്കിലെയും മറ്റും സൂപ്പർസ്റ്റാർ. എന്നാൽ നരേന്ദ്രമോദിക്ക് ശക്തമായ ഒരു വെല്ലുവിളിയുമായി എത്തുകയാണ് സാൻഡൽവുഡ് ക്വീൻ എന്ന് വിളിപ്പേരുള്ള നടിയും മുൻ എംപിയുമായ രമ്യ.

Read Also: എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

ഇനി രമ്യ നയിക്കും

ഇനി രമ്യ നയിക്കും

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പോരാട്ടങ്ങൾ ഇനി നയിക്കുക രമ്യയായിരിക്കും. റോഹ്തകിൽ നിന്നുള്ള ലോക്സഭ എം പി ദീപേന്ദ്ര ഹൂഡയ്ക്ക് പകരക്കാരിയാണ് മുൻ എം പിയായ രമ്യ കോൺഗ്രസ് സോഷ്യൽ മീഡിയ ടീം ലീഡറാകുന്നത്.

എന്തുകൊണ്ട് രമ്യ

എന്തുകൊണ്ട് രമ്യ

ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ സജീവമാണ് എന്നത് തന്നെ രമ്യയുടെ പ്ലസ് പോയിന്റ്. മറ്റ് പാർട്ടികൾക്കെല്ലാം സജീവമായ ഒരു ഓൺലൈൻ ടീമുണ്ട്. ഈ സാഹചര്യത്തിൽ ബി ജെപിയുമായി പിടിച്ചുനില്‍ക്കണമെങ്കിൽ പോപ്പുലറായ ഒരു സോഷ്യൽ മീഡിയ ഫേസ് കൂടിയേ തീരൂ. ഈ സ്ഥാനത്തേക്ക് പറ്റിയ ആളാണ് രമ്യ എന്ന് പാർട്ടി കരുതുന്നു.

സിനിമയിലൂടെ

സിനിമയിലൂടെ

സാൻഡൽവുഡ് ക്വീൻ എന്ന് വിളിപ്പേരുള്ള നടിയാണ് ഗ്ലാമർ നായികയായ രമ്യ. സംസ്ഥാന അവാർഡടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമായുള്ള രമ്യ കന്നഡയിലെ മുന്‍നിര നായികയായിരിക്കേയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. മണ്ഡ്യയിൽ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച രമ്യ ഇവിടെ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് തോൽക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദിക്കെതിരെ

നരേന്ദ്ര മോദിക്കെതിരെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുട്ടുകുത്തിക്കാൻ എന്നൊക്കെ പറയാമെന്നേയുള്ളൂ, രമ്യ ഏറ്റവും സജീവമായിരിക്കുന്ന ട്വിറ്ററിൽ പോലും മോദിയുടെ ഏഴയലത്തെത്താനുള്ള ഫോളോവേഴ്സ് നടിക്കില്ല. 29.8 മില്യൺ ഫോളോവേഴ്സാണ് മോദിക്ക് ട്വിറ്ററിൽ ഉള്ളത്. ദിവ്യ സ്പന്ദന എന്ന രമ്യയ്ക്കാകട്ടെ വെറും നാലേമുക്കാൽ ലക്ഷവും.

ക്ഷീണം മാറ്റാൻ

ക്ഷീണം മാറ്റാൻ

മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ പാർട്ടി വിട്ട് ബി ജെ പിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റാനാണോ കോൺഗ്രസ് കർണാടകയിൽ നിന്നുള്ള രമ്യയെ സോഷ്യൽ മീഡിയ വിങിന്റെ നേതാവാക്കിയത് എന്ന് സംശയിക്കുന്നവരുമുണ്ട്. അടുത്ത വര്‍ഷം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇതെന്നതും ശ്രദ്ധേയം.

English summary
The Congress has been making major changes in its organisational structure after back to back debacles in elections.
Please Wait while comments are loading...