കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെറുത്തില്ലെങ്കില്‍ കേസില്ല?

  • By Soorya Chandran
Google Oneindia Malayalam News

Rape
ദില്ലി: ഒരാള്‍ ബലാത്സംഗം ചെയ്യുമ്പോള്‍ സ്ത്രീ അതിനെ ചെറുത്തില്ലെങ്കില്‍ അത് ബലാത്സംഗം ആകില്ലേ...? ആകില്ലെന്നാണ് പറയുന്നത്. ഏതെങ്കിലും വഴിപോക്കനോ രാഷ്ട്രീയക്കാരനോ പറഞ്ഞതല്ല. ഒരു കോടതിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇത്തരമൊരു നിഗമനത്തിലെത്തി പ്രതിയെ വെറുതെ വിട്ടത്. വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ വാദം കേള്‍ക്കുകയിരുന്നു കോടതി.

2013 മാര്‍ച്ച് മാസത്തിലാണത്രെ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകടന്ന യുവാവ് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ്. എന്നാല്‍ കോടതിക്ക് സ്ത്രീയുടെ വാദങ്ങളില്‍ അത്രക്ക് വിശ്വാസം വന്നില്ല.

പ്രതി ബലാതാസംഗം ചെയ്യുമ്പോള്‍ സ്ത്രീ പ്രതികരിച്ചില്ല എന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. പരസ്പരം വാക്കു തര്‍ക്കും ഉണ്ടാവുകയും വഴക്ക് കൂടുകയും ചെയ്തിന് ശേഷമാണത്രെ ഒരുകുഞ്ഞിന്‍റെ അമ്മ കൂടിയായ യുവതിയെ ബലാതാസംഗം ചെയ്തത്. അപ്പോഴും ഒച്ച വെക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ലത്രെ.

ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന് ശേഷവും പ്രതിയുമായി യുവതി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പ്രതിയുടെ അമ്മയില്‍ നിന്ന് പണം കടം വാങ്ങുക പോലും ചെയ്തിരുന്നു. പ്രതിയുടെ കടയില്‍ നിന്ന് സാധനങ്ങളും കൈപ്പറ്റിയിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കോടതിക്ക് അസ്വാഭാവിക തോന്നിയത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നടന്നത് ബലാത്സംഗം അല്ലെന്ന് കോടതി തീരുമാനിച്ചു. യുവാവിനെ വെറുതെ വിടുകയും ചെയ്തു.

English summary
Man accused of the rape of a married woman has been acquitted by a Delhi court which said her conduct was "highly unnatural" because she had "neither raised alarm nor resisted the attempt" made by him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X