Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയ്ക്കെതിരെ ബലാത്സംഗ പരാതി; കേസെടുത്ത് പൊലീസ്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയ്ക്കെതിരെ ബലാത്സംഗ കേസ്. 71 കാരനായ പി പി മാധവനെതിരെയാണ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.

71 വയസുള്ള ഒരാള്‍ക്കെതിരെയാണ് ആരോപണം. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ പേഴ്സണല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്നു. ജൂണ്‍ 25 ന് ഒരു പരാതി ലഭിച്ചു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസെടുത്തു. ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്, ഡി സി പി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

dSE

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് മാധവന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതില്‍ സത്യമില്ല. തികഞ്ഞ ഗൂഢാലോചനയാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജോലി വാഗ്ദാനം ചെയ്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മാധവന്‍ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവതി പരാതി നല്‍കിയതായി പോലീസ് പറഞ്ഞു.

2020 ലെ കൊവിഡ് ലോക്ക്ഡൗണിനിടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രതിയെ കണ്ടുമുട്ടിയതായി യുവതി പറഞ്ഞു. ഭര്‍ത്താവ് പാര്‍ട്ടി ഓഫീസില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു. താന്‍ പലപ്പോഴും ജോലി തേടി കോണ്‍ഗ്രസ് ഓഫീസില്‍ പോകാറുണ്ടെന്ന് അവര്‍ പറഞ്ഞു.

എന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഞാന്‍ കോണ്‍ഗ്രസ് ഓഫീസില്‍ പോയി സോണിയ ഗാന്ധിയുടെ പിഎ പി പി മാധവന്റെ നമ്പര്‍ കിട്ടി. എനിക്ക് ഒരു ജോലി ആവശ്യമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ സഹായിക്കാമെന്ന് വാക്ക് തന്നു. ജനുവരി 21-ന് അദ്ദേഹം എന്നെ ഒരു അഭിമുഖത്തിന് വിളിച്ചു. ഒരിക്കല്‍ അദ്ദേഹം എന്നെ ഒരു കാറില്‍ കയറ്റി ബലത്സംഗം ചെയ്യാന്‍ ശ്രമിച്ചു.ഞാന്‍ ഇതിനെ എതിര്‍ത്തപ്പോള്‍ എന്നെ ഒറ്റയ്ക്ക് റോഡില്‍ ഉപേക്ഷിച്ചു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

പ്രതി പിന്നീട് തന്നോട് മാപ്പ് പറഞ്ഞെന്നും അവര്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയെന്നും പരാതിക്കാരി ആരോപിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും തന്റെ വിശ്വാസം നേടിയെടുത്ത ശേഷം വീണ്ടും ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നീട് മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയള്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ ഇത് നിരസിച്ചു. പിന്നാലൈ അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി, യുവതി പറയുന്നു.

ജൂണ്‍ 25 നാണ് യുവതി പരാതി നല്‍കിയത് എന്ന് പൊലീസ് പറഞ്ഞു. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കായി ഡിഡിയു ആശുപത്രിയിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു. ഇവരുടെ മൊഴിയുടെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് മാധവനെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+