Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ വീഡിയോകള്‍ വില്‍പ്പനയ്ക്ക്; വില 50 രൂപ മുതല്‍...

ദില്ലി: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ബലാത്സംഗ വീഡിയോകള്‍ വീഡിയോകളുടെ വില്‍പ്പനയും നടക്കുന്നു. ഇത്തരത്തില്‍ പ്രതിദിനം നിരവധി ബലാത്സംഗ വീഡിയോകള്‍ വിറ്റഴിക്കുന്നതായി ഉത്തര്‍പ്രദേശ് പോലീസാണ് കണ്ടെത്തിയത്.

ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ ഇരകളെ ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനുമായി ഈ തന്ത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് മീററ്റില്‍ 21കാരി ആത്മഹത്യ ചെയ്തതും വാര്‍ത്തയായിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗക്കേസിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊന്നും തകര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍. ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍.

 50 രൂപ മുതല്‍

50 രൂപ മുതല്‍

30 സെക്കന്റ് മുതല്‍ 5 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്ക് 50 രൂപ മുതല്‍ 150 വരെയാണ് ഈടാക്കുന്നത്.

 ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ കടകളില്‍ പരസ്യമായി ഇത്തരത്തില്‍ ബലാത്സംഗ വീഡിയോകള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ഇവ വാങ്ങുന്നത്.

 ആവശ്യക്കാരിലേക്ക്

ആവശ്യക്കാരിലേക്ക്

വീഡിയോകള്‍ പെന്‍ഡ്രൈവിലോ സ്മാര്‍ട്ട് ഫോണ്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തോ ആണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ വിശ്വാസ്യതയുള്ളവരുടെ സാക്ഷ്യപ്പെടുത്തലോടെ മാത്രമേ വീഡിയോകള്‍ ലഭിക്കൂ എന്ന പ്രത്യേകയും ചിലയിടങ്ങളിലുണ്ട്.

 ട്വിറ്ററും ഫേസ്ബുക്കും

ട്വിറ്ററും ഫേസ്ബുക്കും

ചില വ്യക്തികളും സംഘങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്ത് വില്‍ക്കപ്പെടുന്നുണ്ട്.

 ഇരകള്‍

ഇരകള്‍

ബലാത്സംഗത്തിനിടെ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നതും വില്‍പ്പന നടത്തുന്നതും. ഇരകളെ ഭീഷണിപ്പെടുത്താനും ഭാവിയില്‍ ഈ വീഡിയോ ദുരുപയോഗം ചെയ്യപ്പെടുന്നു.

 ആത്മഹത്യ

ആത്മഹത്യ

ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലും മീററ്റിലും പോലീസ് സമാന സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നഗ്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പീഡനക്കേസില്‍ ഇരയായ 21കാരി ആത്മഹത്യ ചെയ്തത് ഈ പ്രവണതയുടെ ദോഷത്തെ കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+