കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസീലയെ ശല്യം ചെയ്തത് മേലുദ്യോഗസ്ഥന്‍?, പോലീസ് കഥ തള്ളി പിതാവ്; ദുരൂഹത ബാക്കി!!!

രസീലയുടെ മരണത്തില്‍ വിശദമായ പരാതി നല്‍കുമെന്ന പിതാവ് രാജു. സ്ഥാപനത്തിലെ രസീലയുടെ മേലുദ്യോഗസ്ഥന്‍ മോശമായി പെരുമാറിയിരുന്നതായി മകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രാജു.

  • By Jince K Benny
Google Oneindia Malayalam News

പൂനെ: ഇന്‍ഫോസിസ് ജീവനക്കരി രസീല രാജുവിന്റെ കൊലപാതകത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഞായറാഴ്ച വൈകുന്നേരമാണ് പൂനെയിലെ ഇന്‍ഫോസിസ് ഓഫീസിനുള്ളി രസീല കൊല്ലപ്പെടുന്നത്. ഘാതകനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസ് പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ രസീലയുടെ പിതാവ് രാജു തയാറല്ല. കോഴിക്കോട് സ്വദേശിയായ രസീല ആറ് മാസം മുമ്പാണ് പൂനെയിലെ ഇന്‍ഫോസിസ് ഓഫീസിലെത്തുന്നത്. രണ്ടര വര്‍ഷത്തോളം ബംഗളൂരുവില്‍ ജോലി ചെയ്ത ശേഷമാണ് പൂനെയ്ക്ക് സ്ഥലം മാറ്റം കിട്ടിയത്.

തുറിച്ചത് നോക്കിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ കൊല നടത്തി എന്ന കഥ വിശ്വസിക്കാനാകില്ലെന്ന് രാജു പറഞ്ഞു. പുതിയ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. രസീലയ്ക്ക് അപകടം സംഭവവിച്ചു എന്നുള്ള ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണ് രസീലയുടെ പിതാവിനെ വിളിച്ച് അറിയിച്ചത്. പൂനെയിലുള്ള സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് കൊല്ലുപ്പെട്ടു എന്നറിയുന്നത്. രസീലയ്ക്ക് നീതി ലഭിക്കുംവരെ പൂനെയില്‍ തുടര്‍ന്ന് നിയമ പോരാട്ടം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

മേലുദ്യോഗസ്ഥനെതിരെ ആരോപണം

സ്ഥാപനത്തിലെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണിക്ക് നേരെയാണ് രസീലയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ഇയാളില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് മകള്‍ തന്നോട് പരാതി പറഞ്ഞിരുന്നെന്ന് രാജു പറഞ്ഞു.

വിശദമായ പരാതി നല്‍കും

രസീല കൊല്ലപ്പെട്ട് ഇന്‍ഫോസിസ് ഓഫീസ് സന്ദര്‍ശിച്ച ശേഷം നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഹിന്‍ഞ്ചേവാദി പോലീസ് സ്‌റ്റേഷനിലെത്തി വിശദമായ പരാതി നല്‍കുവാനാണ് രസീലയുടെ ബന്ധുക്കളുടെ തീരുമാനം.

രണ്ടാമതൊരാളുടെ സഹായം

അത്യന്തം സുരക്ഷയുള്ള സ്ഥാപനത്തില്‍ രണ്ടാമതൊരാളുടെ സഹായമില്ലാതെ കൊലപാതകം നടത്തി രക്ഷപെടാനാകില്ലെന്നാണ് രസീലയുടെ ബന്ധുക്കള്‍ പറയുന്നത്. ഇതിന്റെ സാധ്യതയേക്കുറിച്ച് പോലീസ് ശ്രദ്ധിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ശരീരത്തില്‍ പാടുകള്‍

ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലെത്തി രസീലയുടെ പിതാവും ബന്ധുക്കളും മൃതദേഹം നേരിട്ട് കണ്ടിരുന്നു. രസീലയുടെ മുഖത്തും ശരീരത്തിലും മര്‍ദനമേറ്റത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു.

മൃതദേഹം കണ്ടതിന് ശേഷം പോസ്റ്റ് മാര്‍ട്ടം

തങ്ങള്‍ എത്തി മൃതദേഹം കണ്ടതിന് ശേഷം പോസ്റ്റ്മാര്‍ട്ടം നടത്തിയാല്‍ മതിയെന്ന് രസീലയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകന്നേരത്തോടെ രാജുവും സഹോദരന്‍ വിനോദ് കുമാറും ഭാര്യാ സഹോദരന്‍ സുരേഷ് എന്നിവരും പൂനെയില്‍ എത്തി.

മൃതദേഹം നാട്ടിലെത്തിച്ചു

പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ ആറിന് മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെ ത്തിച്ചു. ദുബായിലുള്ള രസീലയുടെ സഹോദരനും സംസ്‌കാരത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തും.

മലയാളി സംഘടനകള്‍

പൂനെയിലെത്തിയ രസീലയുടെ ബന്ധുക്കള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് മലയാളി സംഘടന നേതാക്കള്‍ ഒപ്പമുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതുവരെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മലയാളി സംഘടന നേതാക്കള്‍ പറയുന്നു.

English summary
Raseela's father will file detailed complaint against the senior official of Raseela in Infosys. She told about the misbehavior of her senior, Raju said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X