ഇതാണ് രാഷ്ട്രപതി ഭവന്‍..ഇങ്ങനെയാണ് രാഷ്ട്രപതി ഭവന്‍.. അറിയേണ്ടതെല്ലാം..

Subscribe to Oneindia Malayalam

രാഷ്ട്രപതി തിരഞ്ഞടുപ്പിന്റ ഫലം അറിയാന്‍ രാജ്യം ഉറ്റുനോക്കുകയാണ്. പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആരാണെന്ന് അല്‍പ സമയത്തിനകം അറിയാം. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷത്തിന്റെ മീരാകുമാറും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇരുവര്‍ക്കും എത്ര വോട്ട് ലഭിക്കുന്നു എന്നത് ഏറെ പ്രധാനമാണ്.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്ങ് ആണ്. 99 ശതമാനം പോളിങ്ങ് ആണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് റിട്ടേണിങ്ങ് ഓഫീസറും ലോക്സഭാ സെക്രട്ടറി ജനറലുമായ അനൂപ് മിശ്ര അറിയിച്ചു. അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഢ്,ആസ്സാം, ഗുജറാത്ത്, ബീഹാര്‍, ഹരിയാന, ഹിമാചല്‍പ്രദേശ്,ഝാര്‍ഖണ്ഡ്, നാഗാലാന്റ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ 100 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതി ഭവനെക്കുറിച്ച് അറിയേണ്ടതെല്ലാം..

നിര്‍മ്മാണം

നിര്‍മ്മാണം

17 വര്‍ഷങ്ങളെടുത്താണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1931ലാണ് ഉദ്ഘാടനം നടന്നത്. 140 ലക്ഷം രൂപയാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണച്ചെലവ്. സര്‍ എഡ്‌വിന്‍ ലോറ്റെന്‍സ്, ഹെര്‍ബെര്‍ട്ട് ബേക്കര്‍ എന്നിവരാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണ്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന പ്രധാന ആര്‍ക്കിടെക്റ്റുകള്‍.

'H'ആകൃതി

'H'ആകൃതി

'H' ആകൃതിയിലാണ് രാഷ്ട്രപതി ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 330 ഏക്കറുകളിലായി രാഷ്ട്രപതി ഭവന്‍ ഉള്‍പ്പെടുന്ന എസ്‌റ്റേറ്റ് വ്യാപിച്ചു കിടക്കുന്നു. നാല് നിലകളിലായി 340 മുറികളാണ് രാഷ്ട്രപതി ഭവനില്‍ ഉള്ളത്.

വിസ്തൃതി

വിസ്തൃതി

2,00,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രാഷ്ട്രപതി ഭവന്റെ കോറിഡോറുകളുടെ ആകെ വലിപ്പം 2.5 കിലോമീറ്ററാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സ്‌റ്റൈലിലുള്ള നിര്‍മ്മാണ രീതിയാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

പൂന്തോട്ടം

പൂന്തോട്ടം

2,00,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രാഷ്ട്രപതി ഭവന്റെ കോറിഡോറുകളുടെ ആകെ വലിപ്പം 2.5 കിലോമീറ്ററാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സ്‌റ്റൈലിലുള്ള നിര്‍മ്മാണ രീതിയാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

പൂന്തോട്ടം

പൂന്തോട്ടം

190 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പൂന്തോട്ടം രാഷ്ട്രപതി ഭവനോട് ചേര്‍ന്നു തന്നെയുണ്ട്. 23,000 തൊഴിലാളികള്‍ 700 മില്യന്‍ ഇഷ്ടികകളും 30,000,00 ക്യുബിക് കല്ലുകളും സ്റ്റീലും ഉപയോഗിച്ചാണ് രാഷ്ട്രപതി ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍

വോട്ടെണ്ണല്‍

രാവിലെ 11 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടുകളുടെ മൊത്തം മൂല്യം 10,9903 ആണ്. മൊത്തം 32 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കേരളത്തില്‍ നിന്നും 138 നിയമസഭാംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

ബഹിഷ്‌കരിച്ചവര്‍

ബഹിഷ്‌കരിച്ചവര്‍

ഗുജറാത്ത് നിയമസഭയിലെ ജെഡിയു അംഗം ഛോട്ടു വാസവ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പഞ്ചാബ് നിയമസഭയിലെ ആം ആദ്മി പാര്‍ട്ടി അംഗം എച്ച്എസ് ഫൂല്‍ക്കയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസിലെ തപസ് പാലും ബിജു ജനതാദള്‍ അംഗം രാമചന്ദ്ര ഹന്‍സ്ദക്കും ജയിലിലായതിനാല്‍ വോട്ടു രേഖപ്പെടുത്തിയില്ല. പിഎംകെ എംപി അന്‍പുമണി രാംദാസും വോട്ട് ചെയ്തില്ല.

English summary
Rashtrapati Bhavan - Home to the President of the world's largest democracy
Please Wait while comments are loading...