താജ്മഹൽ തകർക്കുമ്പോൾ പാർലമെന്റും രാഷ്ട്രപതി ഭവനും തകർക്കണം; ബിജെപിക്കെതിരെ ഒളിയമ്പുമായി അസം ഖാൻ
ലഖ്നൗ: താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് അപമാനമെന്ന് പറഞ്ഞ ബിജെപി എംഎൽഎ സംഗീത് സോമനെ പരിഹസിച്ച് സമാജ്വാദി പാർട്ടി എംഎൽഎ അസംഖാൻ. അടിമത്ത പ്രതീകങ്ങളാണെന്ന് പറഞ്ഞ് താജ്മഹൽ പൊളിക്കുകയാണെങ്കിൽ പാർലമെന്റും രാഷ്ട്രപതി ഭവനും തകർക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
സംഗീത് സോമിനോട് പ്രതികരിക്കാനില്ല. എന്നാല്‍, എന്തുകൊണ്ട് താജമഹല്‍ മാത്രം തകര്‍ക്കപ്പെടണം? പാര്‍ലമെന്റും രാഷ്ട്രപതി ഭവനും തകര്‍ക്കേണ്ടേ ? കുത്തബ് മിനാര്‍, ചെങ്കോട്ട, ആഗ്രാ ഫോര്‍ട്ട് എന്നിവയും തകര്‍ക്കേണ്ടേ ? ഇവയൊക്കെ രാജ്യദ്രോഹികളുടെ പ്രതീകങ്ങളാണെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തി കാട്ടുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ റാം നായിക് രംഗത്ത് വന്നു.

യുപിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍നിന്നും താജ്മഹലിനെ ഒഴിവാക്കിയ സംഭവം വളരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ബിജെപി എംഎല്‍എ സംഗീത് സോം വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. താജ്മഹലിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്‍റെ മോഡല്‍ സമ്മാനിക്കുന്നതും യോഗി വിലക്കിയിരുന്നു.












Click it and Unblock the Notifications