ആരായിരുന്നു രത്തന്‍ ടാറ്റയുടെ ആ കാമുകി? യുദ്ധം കാരണം അവിവാഹിതനാകേണ്ടി വന്ന കോടീശ്വരന്‍
രത്തന്‍ ടാറ്റയുടെ മരണത്തോടെ ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി ടാറ്റയെ മാറ്റുന്നതില്‍ രത്തന്‍ വഹിച്ച പങ്ക് ചില്ലറയല്ല. കൈവെച്ച മേഖലകളില്‍ എല്ലാം പൊന്ന് വിളയിച്ചാണ് അദ്ദേഹം വിട വാങ്ങുന്നത്. അതേസമയം ആരായിരിക്കും രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി വരിക എന്നത് സംബന്ധിച്ച് ചര്‍ച്ചകളും ഇതിനോടകം തുടങ്ങി കഴിഞ്ഞു.
സാധാരണഗതിയില്‍ ബിസിനസ് രംഗത്തെ അതികായര്‍ വിടവാങ്ങുമ്പോള്‍ തലപ്പത്തേക്ക് വരുന്നത് അവരുടെ മക്കളായിരിക്കും. എന്നാല്‍ രത്തന്‍ ടാറ്റ വിവാഹിതനായിരുന്നില്ല എന്നതിനാല്‍ തന്നെയാണ് ആരായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമി എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉരുത്തിരിയാന്‍ കാരണമായത്. രത്തന്‍ ടാറ്റ വിവാഹം കഴിക്കാതിരുന്നതിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്.

ബിസിനസ് സാമ്രാജ്യം കാല്‍ക്കീഴിലാക്കിയപ്പോഴും അവസാന കാലത്തെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു എന്നും അത് വലിയ വേദനയാണ് എന്നും രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. പഠനം കഴിഞ്ഞ് ടാറ്റ യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു സ്ത്രീയുമായി രത്തന്‍ ടാറ്റ പ്രണയത്തിലായിരുന്നു. 1950 കളുടെ അവസാനത്തിലായിരുന്നു ഇത്. നാട്ടിലേക്ക് വന്ന് സ്ഥിരതാമസമാക്കാനും കുടുംബജീവിതം നയിക്കാനും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു.
ലോസ് ഏഞ്ചല്‍സില്‍ തുടരണോ ഇന്ത്യയിലേക്ക് മടങ്ങണോ എന്ന് രത്തന്‍ ടാറ്റയ്ക്ക് ഒടുവില്‍ ആശയക്കുഴപ്പമുണ്ടായി. അതിനിടെ മുത്തശ്ശിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും ലോസ് ഏഞ്ചല്‍സില്‍ എത്തി. കാമുകിയുടെ വീട്ടുകാരുമായി സംസാരിച്ച് തന്റെ ആഗ്രഹം അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ 1962 ലെ ഇന്ത്യ-ചൈന യുദ്ധം കാരണം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവരെ ഇന്ത്യയിലേക്ക് വിടാന്‍ അംഗീകരിച്ചില്ല. ഇതോടെ ആ ബന്ധവും പിരിഞ്ഞു. പിന്നീട് മറ്റൊരു വിവാഹത്തിന് രത്തന്‍ തയ്യാറായില്ലെങ്കിലും ആ പെണ്‍കുട്ടിയുടെ പേര് പോലും അദ്ദേഹം മരണം വരെ രഹസ്യമായി സൂക്ഷിച്ചു. ശിഷ്ടകാലം രാജ്യത്തിന്റെ പുരോഗതിക്കും ബിസിനസിനും മറ്റുള്ളവരുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു.
എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയുടേത്. തന്റെ കമ്പനിയിലെ ഏറ്റവും ചെറിയ ജോലിക്കാരനെപ്പോലും അദ്ദേഹം തന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കി. തെരുവ് നായ്ക്കളോടും സഹജീവികളോടും കരുണയോടെ പെരുമാറി. നിരവധി എന്‍ജിഒകള്‍ക്കും മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്കും സംഭാവന നല്‍കി. കൂടാതെ, മുംബൈ ഭീകരാക്രമണം, കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായങ്ങള്‍ കൈമാറാനും മറന്നില്ല.












Click it and Unblock the Notifications