കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവണനും ഭാര്യയും ഉത്തര്‍ പ്രദേശിലെ ദളിതരായിരുന്നത്രെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാമായണം കഥ കേട്ടിട്ടുള്ളവരും വായിച്ചവരും എല്ലാം ധരിച്ചുവച്ചിരിക്കുന്നത് രാവണന്‍ ലങ്കാധിപനായിരുന്നു എന്നാണ്. എന്നാല്‍ ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമി പറയുന്നത് അങ്ങനെയല്ല.

രാവണന്‍ ഉത്തര്‍പ്രദേശുകാരനാണത്രെ. അദ്ദേഹത്തിന്റെ ഭാര്യ മണ്ഡോദരിയും ഉത്തര്‍ പ്രദേശുകാരി തന്നെ. ദളിതരായിരുന്നു ഇവര്‍. രാവണന്‍ ജനിച്ചത് ഗാസിയാബാദില്‍ ആയിരുന്നു. മണ്ഡോദരി മീററ്റുകാരിയും. ശിവന്റെ അനുഗ്രഹം ലഭിച്ച രാവണന്‍ ലങ്കാധിപനായിരുന്ന കുബേരനെ തോല്‍പിച്ച് ലങ്ക കയ്യടക്കുകയായിരുന്നു- സ്വാമി പറയുന്നത് ഇങ്ങനെയൊക്കെയാണ്.

Subramanian Swamy

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് സുബ്രഹ്മണ്യം സ്വാമി രാമായണത്തെ ഇങ്ങനെ വ്യാഖ്യാനിച്ചത്. അതുകൊണ്ട് മാത്രം സ്വാമി അടങ്ങിയതും ഇല്ല.

ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്ര പുസ്തകങ്ങള്‍ മുഴുവന്‍ തിരുത്തിയെഴുതണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സംസ്‌കൃതം എല്ലാ സ്‌കൂളുകളിലും രണ്ടാംഭാഷയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബറിനേയും ഔറംഗസേബിനേയും പ്രകീര്‍ത്തിക്കുന്നതാണ് ഇന്ത്യയിലെ ചരിത്ര പുസ്തകങ്ങള്‍. ഹിന്ദു രാജാക്കന്‍മാരെ കുറിച്ച് ചരിത്രത്തില്‍ കാര്യമായൊന്നും പറയുന്നില്ല. ഇതിന് കാരണം, ഈ ചരിത്രങ്ങളെല്ലാം എഴുതിയത് ബ്രിട്ടീഷുകാരാണ് എന്നതാണെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നുണ്ട്.

ഹിന്ദു എഴുത്തുകാരെക്കൊണ്ട് ഈ ചരിത്രമെല്ലാം ബിജെപി സര്‍ക്കാര്‍ തിരുത്തി എഴുതിക്കണം എന്ന ആവശ്യവും സുബ്രഹ്മണ്യം സ്വാമി ഉന്നയിക്കുന്നുണ്ട്.

English summary
Ravanan and Mandodari are UP Dalits – Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X