കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; ഇത് ഒമ്പതാം തവണ, പുതിയ നിരക്ക് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കെ, പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.5 ശതമാനമായും തുടരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവിലുള്ള നിരക്ക് തന്നെ തുടരാന്‍ സമിതി യോഗം തീരുമാനിക്കുകയായിരുന്നു. കൊവിഡ് ആശങ്ക അകലുകയും രാജ്യത്തെ സാമ്പത്തിക രംഗം ശക്തിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വ്യാപനം വീണ്ടും ഭീതി പരത്തിയ സാഹചര്യത്തിലാണ് നിരക്കുകള്‍ നിലവിലുള്ളത് തന്നെ തുടരട്ടെ എന്ന് ആര്‍ബിഐ തീരുമാനിച്ചത്.

s

കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. വാണിജ്യ ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. പണപ്പെരുപ്പം പരിധി കടക്കാതിരിക്കല്‍, പണ ലഭ്യത ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഈ പലിശ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തും. രാജ്യത്തിന്റെ സാമ്പത്തിക നില പരിശോധിച്ചാണ് നിരക്കില്‍ മാറ്റം വരുത്താറ്. കൊവിഡ് കാലത്ത് വിപണിയില്‍ കൂടുതല്‍ പണമെത്തേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ ഘട്ടത്തില്‍ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചു. കഴിഞ്ഞ ഒമ്പത് തവണയായി നിലവിലുള്ള നിരക്ക് തന്നെയാണ് തുടരുന്നത്.

സുപ്രധാന തീരുമാനവുമായി യുഎഇ; ഞായര്‍ അവധി!! ആഴ്ചയില്‍ ഇനി നാലര ദിവസം മാത്രം ജോലിസുപ്രധാന തീരുമാനവുമായി യുഎഇ; ഞായര്‍ അവധി!! ആഴ്ചയില്‍ ഇനി നാലര ദിവസം മാത്രം ജോലി

പണപ്പെരുപ്പം നിയന്ത്രണ വിധേമാക്കാനും വളര്‍ച്ചയ്ക്ക് അവസരമൊരുക്കാനുമാണ് നിരക്കില്‍ മാറ്റം വരുത്തേണ്ടതെന്ന് റിസര്‍വ് ബാങ്ക് യോഗം തീരുമാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപിയുടെ വളര്‍ച്ചാ ലക്ഷ്യം 9.5 ശതമാനമായി തുടരാന്‍ തീരുമാനിച്ചു. ചില്ലറ മേഖലയിലെ പണപ്പെരുപ്പം 5.3 ശതമാനമായും തുടരും.

2020 മെയ് 22നാണ് ഏറ്റവും ഒടുവില്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. പിന്നീട് ഓരോ മൂന്ന് മാസത്തിലും യോഗം ചേര്‍ന്ന് വിപണി അവലോകനം ചെയ്യുകയും നിരക്കില്‍ മാറ്റം വേണ്ട എന്ന് തീരുമാനിക്കുകയുമാണ് ചെയ്തുവരുന്നത്. പലിശ നിരക്കില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് കൊവിഡ് പ്രതിസന്ധിക്കിടെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എങ്കിലും നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ് ആര്‍ബിഐ ചെയ്തത്.

സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിയോ... കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഒരുങ്ങി ബോളിവുഡ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ വളര്‍ച്ചാ ലക്ഷ്യം 6.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാമായി കുറച്ചിരിക്കുകയാണിപ്പോള്‍. പെട്രോള്‍-ഡീസല്‍ നികുതി കുറച്ചത് ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുമെന്ന് ആര്‍ബിഐ യോഗം വിലയിരുത്തി. കാലം തെറ്റിയ മഴയാണ് വിളകളുടെ വിലക്കയറ്റത്തിന് ഇടവരുത്തിയത്. കൂടെ ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയതും തിരിച്ചടിയായി. പണലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ തുടരാണ് ആര്‍ബിഐയുടെ തീരുമാനം.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

English summary
RBI No Change In Lending Rates; Latest Repo, Reverse Repo Rate Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X