കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎഫിനെ ശരിവെച്ച് ആര്‍ബിഐ ഗവര്‍ണര്‍.... 2020ല്‍, ലോകം പിന്നിലേക്ക്, നേട്ടം ഇന്ത്യക്ക്!!

Google Oneindia Malayalam News

ദില്ലി: ലോകത്ത് സാമ്പത്തിക മാന്ദ്യം ശക്തമാകുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടിനെ ശരിവെച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള വിപണി ഏക്കാലത്തെയും വലിയ പ്രതിസന്ധിയെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 27 മുതല്‍ വലിയ തോതിലുള്ള സാമ്പത്തിക മേഖലകള്‍ ചിലയിടത്ത് പ്രതിസന്ധിയെ നേരിടുന്നുണ്ട്. എന്നാല്‍ മറ്റുള്ളവയില്‍ വലിയ നേട്ടം ഉണ്ടാക്കുന്നുമുണ്ട്. കോവിഡിന് ശേഷം ഇന്ത്യന്‍ സമ്പദ് ഘടന വളര്‍ച്ച കൈവരിക്കും. ഈ വര്‍ഷം മുതല്‍ 7.4 ശതമാനത്തിന്റെ വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് ശക്തമായി തന്നെ തുടരുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

1

ആര്‍ബിഐയുടെ അവകാശവാദത്തില്‍ വലിയ ആത്മവിശ്വാസം കൂടിയുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കുതിപ്പാണ് അദ്ദേഹം പ്രവചിക്കുന്നത്. ഐഎംഎഫ് ഇക്കാര്യത്തില്‍ പറഞ്ഞതും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ 1.9 ശതമാനം വളര്‍ച്ച ജി20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അതായത് ലോക്ഡൗണിന് ശേഷം വിപണി തുറന്നാല്‍ ഇന്ത്യയുടെ ഉപഭോക്തൃ ശേഷി കൂടുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഐഎംഎഫ് ഗ്രേറ്റ് ലോക്ഡൗണ്‍ എന്നാണ് നേരത്തെ വിശേഷിപ്പിച്ചത്. ഒമ്പത് ട്രില്യണ്‍ ആഗോള വിപണണിക്ക് നഷ്ടമാകുമെന്നും ഐഎംഎഫ് പറഞ്ഞിരുന്നു. അതേസമയം ഒമ്പത് ട്രില്യണ്‍ ജപ്പാന്റെയും ജര്‍മനിയുടെയും ജിഡിപിക്ക് മുകളില്‍ നില്‍ക്കുന്ന തുകയാണ്.

വളരെ ചുരുക്കം പോസിറ്റീവായ വളര്‍ച്ച ഉണ്ടാക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യ. ഇത് വളരെ മുന്നിലാണ് രാജ്യമെന്ന് സൂചിപ്പിക്കുന്നതായും ശക്തികാന്ത ദാസ പറഞ്ഞു. ആര്‍ബിഐ കോവിഡിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി പഠിക്കുന്നുണ്ട്. സമയാസമയങ്ങളില്‍ ഓരോ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും ആര്‍ബിഐ പറഞ്ഞു. അതേസമയം ഇന്ത്യയ്ക്ക് തളര്‍ച്ചയും വളര്‍ച്ചയും ഒരേസമയം ഉണ്ടാവുമെന്ന സൂചനയും ശക്തികാന്ത ദാസ് നല്‍കിയിരുന്നു. കയറ്റുമതിയില്‍ വന്ന ഇടിവ് 2008-09ലെ സാമ്പത്തിക പ്രതിസന്ധി കാലത്തേക്കാള്‍ രൂക്ഷമാണ്. കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും വില്‍പ്പന അടക്കമുള്ള പിന്നോട്ടാണെന്നും ആര്‍ബിഐ പറഞ്ഞു.

അതേസമയം അടിയന്തരമായി ചെയ്യേണ്ട അടിസ്ഥാന നടപടികളും ആര്‍ബിഐ പങ്കുവച്ചിട്ടുണ്ട് പണം ലഭ്യതയും വായ്പാ ലഭ്യതയും ഉറപ്പാക്കണമെന്ന് ആര്‍ബി ഐ ആവശ്യപ്പെട്ടു. സാമ്പത്തിക സമ്മര്‍ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക, എന്നിവയും നിര്‍ദേശിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായും കുറച്ചു. സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികം ഫണ്ടും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൂടുതല്‍ പണമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍ബിഐയുടെ പ്രഖ്യാപനം.

English summary
rbi quotes imf forecast and says india's gdp highest in g20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X