Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റുകാരനാണെങ്കില്‍ മരണശിക്ഷ വരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി ജഡ്ജി

ഗ്വാളിയോര്‍: മുതിര്‍ന്ന ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന പരാതിയില്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ പ്രതികരണം പുറത്തുവന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജഡ്ജി ആദ്യമായി തന്റെ പ്രതികരണമറിയിച്ചത്. വനിതാ ജഡ്ജിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കില്‍ താന്‍ വധശിക്ഷ ഏറ്റവാങ്ങാന്‍ തയ്യാറാണെന്ന് ജഡ്ജി വ്യക്തമാക്കി.

ജഡ്ജി തന്നോട് ഐറ്റം ഡാന്‍സ് അവതരിപ്പിക്കാന്‍ പറഞ്ഞെന്നും, ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടെന്നും കാട്ടി വനിതാ ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നല്‍കിയിരുന്നു. ജഡ്ജിയുടെ പീഡന ശ്രമത്തെ തുടര്‍ന്ന് അവര്‍ രാജിവെക്കുകയും ചെയ്തു. ജഡ്ജിക്ക് വഴങ്ങാത്തതിനാല്‍ തന്നെ സ്ഥലംമാറ്റിയെന്നും എന്നാല്‍ കുട്ടികളുടെ പഠനത്തിനുവേണ്ടി രാജിവെക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.

madhya-pradesh-map

താന്‍ കുറ്റക്കാരനാണെങ്കില്‍ വധശിക്ഷ വിധിക്കാം. ഇക്കാര്യത്തില്‍ ഏതന്വേഷണം വേണമെങ്കിലും നേരിടാന്‍ തയ്യാറാണെന്നും. ഏത് അന്വേഷണ കമ്മീഷനു മുന്‍പിലും ഹാജാരാകാമെന്നും കാട്ടി താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചതായി ആരോപണ വിധേയനായ ജഡ്ജി പറഞ്ഞു.

2012 മുതല്‍ ജഡ്ജി പീഡിപ്പിച്ചു വരുന്നതായിട്ടായിരുന്നു വനിതാ ജഡ്ജിയുടെ പരാതി. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അദ്ധ്യക്ഷയായ ഗ്വാളിയോറിലെ വനിതാ ജഡ്ജിയായിരുന്നു ലൈംഗിക പരാതിയുമായി രംഗത്തെത്തിയത് എന്നത് ഞെട്ടിക്കുന്നതാണ്. വനിതാ ജഡ്ജിക്ക് പോലും ലൈംഗിക അതിക്രമത്തില്‍ നിന്നും രക്ഷയില്ലെന്ന് ഞെട്ടിക്കുന്നതാണെന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ച പല പ്രമുഖരും അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+