വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ കെജ്രിവാള്‍
ബാംഗ്ലൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരാണസി മണ്ഡലത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. അവിടത്തെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാത്രം താന്‍ വരാണസില്‍ മത്സരിക്കും എന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ബാംഗ്ലൂരില്‍ ആം ആദ്മി പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. മോദിക്കെതിരെ മത്സരിക്കാന്‍ തനിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

മോദിക്കെതിരെ മത്സരിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് കെജ്രിവാള്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ മോദി തോല്‍പ്പിക്കപ്പെടേണ്ട ആളാണെന്നും കെജ്രിവാള്‍ പറയുന്നു.
മാര്‍ച്ച് 23 ന് വരാണസിയില്‍ ഒരു റാലി സംഘടിപ്പിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. അവിടത്തെ ജനങ്ങളുടെ അഭിപ്രായം അറിയാനാണ് ഈ റാലി. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
കെജ്രിവാളിന്റെ പ്രഖ്യാപനത്തെ നീണ്ട കരഘോഷത്തോടെയാണ് ബാംഗ്ലൂരിലെ പ്രവര്‍ത്തകര്‍ എതിരേറ്റത്. തങ്ങള്‍ അധികാരത്തിനോ പണത്തിനോ വേണ്ടിയല്ല രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തങ്ങളുടെ ജീവന്‍ രാജ്യത്തിന് വേണ്ടി ബലികഴിക്കാനാണ്. ഭഗത് സിങിനെപ്പോലെ രാജ്യത്തിന് വേണ്ടി സ്വന്തം പ്രാണന്‍ ബലികഴിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ താന്‍ അനുഗ്രഹീതനാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഇത്തവണ മത്സരിക്കാന്‍ പാര്‍ട്ടി തനിക്ക് ടിക്കറ്റ് തന്നിട്ടുണ്ട്. പക്ഷേ തനിക്ക് അതല്ല പ്രധാനം. എന്നാണോ ഈ നാട്ടിലെ ജനങ്ങള്‍ തനിക്ക് ടിക്കറ്റ് തരുന്നത്, അന്ന് താന്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കും എന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications