ഹിന്ദുമതം സ്വീകരിച്ച് മാംസാഹാരം ഉപേക്ഷിച്ചാല്‍ മുസ്ലീം യുവാവിനെ വിവാഹം ചെയ്യാമെന്ന് ഹിന്ദു യുവതി!
സൂറത്ത്: ഹിന്ദു മതം സ്വീകരിച്ചാല്‍ മുസ്ലീം യുവാവിനെ സ്വീകരിക്കാമെന്ന് പതിനെട്ടുകാരി കടര്‍ഗാം പൊലീസ് സ്റ്റേഷനില്‍ സത്യവാങ്മൂലമാണ് സൂറത്തില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. വജ്ര നിര്‍മാണത്തിന് പേരുകേട്ട സൂറത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മതം മാറിയ യുവാവ് മാംസാഹാരം കഴിക്കുന്നത് നിര്‍ത്തണമെന്നും യുവതിയെ മാംസാഹാരം കഴിക്കാനോ പാചകം ചെയ്യാനോ നിര്‍ബന്ധിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇത്രയും കാലം ഒന്നിച്ചു ജീവിച്ച യുവാവിനെ നിയമപരമായി വിവാഹം ചെയ്യണമെങ്കില്‍ അയാള്‍ മാതാപിതാക്കളുടെ അനുവാദത്തോടെ ഹിന്ദു മതം സ്വീകരിക്കണമെന്നാണ് ഏപ്രില്‍ 24ന് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യുവതി പറയുന്നത്. യുവാവ് വീണ്ടും ഇസ്ലാം മതത്തിലേക്ക് തിരിച്ചു പോകില്ലെന്ന് ഉറപ്പ് നല്‍കണമെന്നും യുവതി പറയുന്നു.

ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ തന്റെ മാതാപിതാക്കളുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങുമെന്നും അതേ പോലെ തന്നെ യുവാവും മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്നും യുവതി പറയുന്നു. കോടതി നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കല്യാണത്തിന് തയ്യാറാണെന്നും ഈ ഉടമ്പടികള്‍ അംഗീകരിച്ചാല്‍ മാത്രമേ ലിവ് ഇന്‍ റിലേഷനിലെ നിലവിലെ കരാര്‍ അര്‍ഥവത്താകുകയുള്ളുവെന്നും യുവതി അറിയിച്ചു.
മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തി സ്റ്റേഷനില്‍ കൊണ്ടു വന്നു. പിന്നീട് യുവതി യുവാവിനൊപ്പം പോകാതെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയില്‍ മാര്‍ച്ച് 11ന് യുവാവും യുവതിയും വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതായി പറയുന്നുണ്ടെങ്കിലും ഈ ഉപാധികള്‍ ഇപ്പോള്‍ അംഗീകരിച്ചില്ലെങ്കില്‍ അയാളെ കല്യാണം കഴിക്കില്ലെന്ന് യുവതി പറയുന്നു. യുവാവ് മതം മാറിയില്ലെങ്കില്‍ വിവാഹം കഴിക്കില്ലെന്ന് യുവതിയുടെ സത്യവാങ്മൂലം ലഭിച്ചതായി കട്ടറഗാം പൊലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications