കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നീക്കവുമായി അശോക് ഗെഹ്ലോട്ടും, രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്, പക്ഷേ

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചത്. ഇത്തവണ ബിജെപിയെ പുറത്ത് നിര്‍ത്തി രാജ്യത്ത് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ മുഖത്തേറ്റ അടിയായിരുന്നു കൂട്ടത്തോല്‍വി. ഇനി കോണ്‍ഗ്രസിനെ താന്‍ നയിക്കില്ലെന്ന് രാഹുല്‍ കട്ടായം പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, എന്നാല്‍ ഇനി അധ്യക്ഷനാകില്ലെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്.

<strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത</strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത

അതേസമയം ഒരുമാസത്തെ ഒളിച്ച് കളിക്ക് ശേഷം ഇന്ന് മുഖ്യമന്ത്രിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. വൈകീട്ട് മൂന്നിനാണ് യോഗം. അതിന് മുന്‍പ് രാഹുലിനെ അനുനയിപ്പിക്കാന്‍ അവസാന ശ്രമമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പുറത്തെടുത്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കൂറ് പുലര്‍ത്തിയില്ല

കൂറ് പുലര്‍ത്തിയില്ല

തന്‍റെ സഹോദരന്‍ കഠിനാധ്വാനം ചെയ്തിട്ടും നേതാക്കള്‍ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിയില്ലെന്നായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉയര്‍ത്തിയത്. അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. താന്‍ കഠിനാധ്വാനം ചെയ്തപ്പോഴും മക്കളേയും കുടുംബാംഗങ്ങളേും ജയിപ്പിക്കാനുള്ള നെട്ടൊട്ടത്തിലായിരുന്നു നേതാക്കള്‍ എന്നായിരുന്നു രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയത്. രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് ലോക്സഭയില്‍ തോറ്റമ്പിയത് നേതാക്കളുടെ പിടിപ്പുകേടാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

 കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

അശോക് ഗെഹ്ലോട്ട് പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നതിന് പകരം മകന്‍ വൈഭവ് ഗെഹ്ലോട്ടിന് വേണ്ടി പ്രചരണം നടത്തുകയായിരുന്നുവെന്ന് രാഹുല്‍ പരസ്യമായി തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഗെഹ്ലോട്ടിനെ കൂടാതെ കമല്‍ നാഥ് ഉള്‍പ്പെടെയുള്ള നേതാക്കളേയും രാഹുല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ സ്ഥാനം രാജിവെയക്കുകയാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചു.

കൂട്ട രാജി

കൂട്ട രാജി

ഇതോടെ തിരുമാനം പുനരാലോചിക്കാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി നേതാക്കള്‍ രാഹുലിന് പിറകേ കൂടി. എന്നാല്‍ രാഹുല്‍ തന്‍റെ തിരുമാനത്തില്‍ ഉറച്ച് നിന്നു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ പുറത്തു നിന്നൊരു അധ്യക്ഷനെ നിയമിക്കണമെന്നാണ് രാഹുല്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാല്‍ രാഹുലിന്‍റെ ആവശ്യം പരിഗണിക്കാന്‍ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടുതല്‍ നേതാക്കള്‍ തോല്‍വിയുട ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. ഇതുവരെ 200 ലധികം പേരാണ് പാര്‍ട്ടിയുടെ വിവിധ ചുമതലകളില്‍ നിന്ന് രാജിവെച്ചത്.

പ്രതികരിച്ച് ഗെഹ്ലോട്ട്

പ്രതികരിച്ച് ഗെഹ്ലോട്ട്

സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ തോല്‍വിയുടെ ഉത്തവരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. പാര്‍ട്ടിയെ രാഹുല്‍ തന്നെ നയിക്കണം. രാജ്യത്തിന്‍റേയും ജനങ്ങളുടേയും ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതും സമാനതകളില്ലാത്തതുമാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കാണ് അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു. അതേസമയം കൂടുതല്‍ നേതാക്കള്‍ രാജിക്കൊരുങ്ങിയതോടെ രാഹുല്‍ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. ഇന്ന് വൈകീട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലെ നേതാക്കള്‍ എന്നിവരുമായി പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തുക.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ശക്തമായി ആവശ്യപ്പെടാനാണ് നേതാക്കളുടെ തിരുമാനം. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കുവെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അതേസമയം യോഗത്തിന് തൊട്ട് മുന്‍പും താന്‍ അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. തന്‍റെ തിരുമാനത്തില്‍ മാറ്റമില്ല,, നിലപാട് വ്യക്തമാക്കിയതാണ്, രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

<strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?</strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?

English summary
Ready to take the responsibility of election debacle, says Asok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X