കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് സര്‍ക്കാര്‍ വീഴും.... 20 എംഎല്‍എമാര്‍ കൂടി രാജിവെക്കും, ബിജെപി ഗവര്‍ണറുമായി കളത്തില്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇനിയും എംഎല്‍എമാര്‍ രാജിവെക്കുമെന്ന് സൂചന. ഇപ്പോള്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലുള്ള എംഎല്‍എമാര്‍ ഇക്കാര്യം വെളിപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇവര്‍ കൂറുമാറുമെന്നാണ് സൂചന. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ബിജെപി കളിക്കാവുന്ന കളികളെല്ലാം നടത്തുന്നുണ്ട്. ഗവര്‍ണറെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസിനെതിരെയുള്ള നീക്കങ്ങള്‍.

്‌വിമതരുടെ വാര്‍ത്താസമ്മേളനത്തില്‍ കമല്‍നാഥ് കടുത്ത സമ്മര്‍ദത്തിലാണ്. അതുകൊണ്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിമതരെ നേരിട്ട് എത്തിക്കുകയാണ് കമല്‍നാഥിന്റെ തന്ത്രം. എന്നാല്‍ ഇവര്‍ സുപ്രീം കോടതിയില്‍ എത്തും. പക്ഷേ മധ്യപ്രദേശില്‍ ഇവര്‍ തിരിച്ചെത്താന്‍ ഇനിയും വൈകുമെന്നാണ് സൂചന. ബിജെപിയിലേക്ക് ഇവര്‍ പോകില്ലെന്ന് പറഞ്ഞത്, ശിവരാജ് സിംഗ് ചൗഹാന്‍ ഇവര്‍ക്ക് ഓഫറുകളൊന്നും നല്‍കാത്തത് കൊണ്ടാണ്.

സ്വരം കടുപ്പിച്ച് വിമതര്‍

സ്വരം കടുപ്പിച്ച് വിമതര്‍

കമല്‍നാഥില്‍ നിന്ന് ഏത് തരം പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും നേരിടാന്‍ തയ്യാറാണെന്ന് വിമതര്‍ പറയുന്നു. കോണ്‍ഗ്രസിനൊപ്പമുള്ള 20 എംഎല്‍എമാര്‍ കൂടി രാജിവെക്കുമെന്ന് ഇവര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇവരെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചിരിക്കുകയാണ്. അവര്‍ ഞങ്ങള്‍ക്കൊപ്പമാണ് ഉള്ളത്. റിസോര്‍ട്ടില്‍ നിന്ന് അവര്‍ പുറത്തിറങ്ങിയാല്‍ സത്യം പറയുമെന്നും വിമതര്‍ പറയുന്നു. അതേസമയം ഇവര്‍ വിശ്വാസ വോട്ടില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കും

ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കും

മധ്യപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. അതിനുള്ള സാധ്യതകളും തെളിഞ്ഞ് വരുന്നുണ്ട്. എന്നാല്‍ ഇവര്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ സ്വന്തം മണ്ഡലങ്ങളില്‍ തിരിച്ചുപിടിക്കുമെന്നും വിമതര്‍ പറയുന്നു. സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അവഗണിച്ചപ്പോള്‍ ഞങ്ങള്‍ മിണ്ടാതിരുന്നു. തല്‍ക്കാലം സഹിക്കാമെന്ന് കരുതി. എന്നാല്‍ കമല്‍നാഥ് ഞങ്ങളുടെ മണ്ഡലങ്ങള്‍ പണം പോലും അനുവദിച്ചില്ല. എല്ലാ മന്ത്രിസഭാ യോഗത്തിലും അദ്ദേഹത്തിന്റെ മണ്ഡലമായ ചിന്ദ്വാരയ്ക്ക് വേണ്ടി ഫണ്ടുകള്‍ അനുവദിക്കും. എന്നാല്‍ സിന്ധ്യാ ഗ്രൂപ്പിനെ പരിഗണിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

രാഹുല്‍ വിളി കേട്ടില്ല

രാഹുല്‍ വിളി കേട്ടില്ല

രാഹുല്‍ ഗാന്ധിയെ ഞങ്ങള്‍ അവഗണന അറിയിച്ചിരുന്നു. നേരിട്ട് കണ്ടാണ് എല്ലാ കാര്യങ്ങളും പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഒരു നടപടിയും ഉണ്ടായില്ല. കമല്‍നാഥ് പറയും പോലെ ഞങ്ങളെ ആരും തട്ടിക്കൊണ്ട് വന്നത്. സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. ഞങ്ങളുടെ മണ്ഡലങ്ങളില്‍ വികസനങ്ങള്‍ വരാന്‍ കമല്‍നാഥ് അനുവദിക്കുന്നില്ല. പിന്നെ ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നതില്‍ എന്ത് കാര്യമാണ് ഉള്ളത്. സിന്ധ്യക്ക് വേണ്ടിയാണ് ഞങ്ങള്‍ നിലനിന്നത്. അദ്ദേഹം ബിജെപിയില്‍ പോയത് കൊണ്ട് ഞങ്ങളുടെ വിശ്വാസ്യതയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും വിമതര്‍ ഫറഞ്ഞു.

കളത്തിലിറങ്ങി ബിജെപി

കളത്തിലിറങ്ങി ബിജെപി

ബിജെപി സര്‍ക്കാരിനെ വീഴ്ത്താനുള്ള എല്ലാ വഴികളും വിമതരുടെ വെളിപ്പെടുത്തലോടെ സജീവമാക്കിയിരിക്കുകയാണ്. ഇവരെ സുപ്രീം കോടതിയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ബിജെപി വീണ്ടും കണ്ടു. കമല്‍നാഥ് സര്‍ക്കാരുമായുള്ള എല്ലാ ബന്ധങ്ങളും ഗവര്‍ണര്‍ വിച്ഛേദിക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്താത്ത സാഹചര്യത്തില്‍ എല്ലാ കൂടിക്കാഴ്ച്ചകളും റദ്ദാക്കണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

സുപ്രീം കോടതിയിലെത്തി കോണ്‍ഗ്രസ്

സുപ്രീം കോടതിയിലെത്തി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനാവില്ലെന്ന സൂചനകള്‍ നേതൃത്വത്തിനും ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയെ കോണ്‍ഗ്രസ് സമീപിച്ചിരിക്കുകയാണ്. കര്‍ണാടക സര്‍ക്കാര്‍ അവരുടെ അധികാരം ഉപയോഗിച്ച് എംഎല്‍എമാരെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇവരുമായി കുടുംബത്തിന് പോലും ബന്ധപ്പെടാനാവില്ലെന്നും കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചീപ്പ് വിപ്പാണ് കോടതിയെ സമീപിച്ചത്. എല്ലാ എംഎല്‍എമാരോടും നിയമസഭയില്‍ തന്നെ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ട് മാറ്റങ്ങള്‍

രണ്ട് മാറ്റങ്ങള്‍

ഭരണപ്രതിസന്ധി തുടരുന്നതിനിടെ മുതിര്‍ന്ന നേതാവ് ജെപി ധനോപിയയെ കോണ്‍ഗ്രസ് സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷന്റെ ചെയര്‍മാനായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇതിനിടെ ദിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗ് തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവാണെന്ന കാര്യം മാറ്റിയിരിക്കുകയാണ്. ഇതോടെ ലക്ഷ്മണ്‍ സിംഗും ബിജെപി വിടുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. സിന്ധ്യ കോണ്‍ഗ്രസ് വിടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവാണെന്ന കാര്യം മാറ്റിയിരുന്നു.

English summary
20 more congress mla's resign says rebel mp legislators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X