കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാക് പ്രശ്‌നത്തില്‍ സുരക്ഷ ശക്തമാക്കി ചെന്നൈ വിമാനത്താവളം, നീക്കം സുരക്ഷ ഭീഷണിയെ തുടര്‍ന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നീക്കം സുരക്ഷ ഭീഷണിയെ തുടര്‍ന്ന്

ചെന്നെ: ഇന്ത്യ -പാക് പ്രകോപനം തുടരുന്നതിനിടെ രാജ്യത്തെ വിമാനത്താവളുടെ സുരക്ഷ ശക്തമാക്കി. സുരക്ഷ ഭീഷണിയെ തുടര്‍ന്നാണ് നീക്കം. ചൈന്നെ രാജ്യാന്തര വിമാനത്താവളത്തില്‍ സെവന്‍ ടയര്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലൊട്ടാകെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പുറമേ രാജ്യമാകെ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിട്ടുള്ളത്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് അനുമതി നിക്ഷേധിച്ചിരിക്കയാണ്.

<strong><br>ബാലാക്കോട്ടിൽ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ കഴിയില്ല, പറയേണ്ടത് സർക്കാരെന്ന് വ്യോമസേനാ മേധാവി</strong>
ബാലാക്കോട്ടിൽ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ കഴിയില്ല, പറയേണ്ടത് സർക്കാരെന്ന് വ്യോമസേനാ മേധാവി

രാജ്യാന്തര വിമാനത്താവളങ്ങളില്‍ ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാലാണ് ചെന്നൈ വിമാനത്താവളത്തിലും കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ കര്‍ശനമായ സെക്യൂരിറ്റി ചെക്കിന് വിധേയമാക്കിയേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശവും കനത്ത സുരക്ഷ വലയത്തിലാണ്.

chennai-airportt-13

പുല്‍വാമയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമാക്രമണഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. എയര്‍പോര്‍ട്ട്, എയര്‍സ്ട്രിപ്പ്‌സ്, എയര്‍ഫോര്‍സ് സ്‌റ്റേഷന്‍സ്, ഹെലിപ്പാഡ്, എന്നിവിടങ്ങളിലെല്ലാം സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഞായറാഴ്ച്ച ചെന്നൈ വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. യാത്രാക്കാരും ജോലിക്കെത്തുന്നവരും കര്‍ശനമായ പരിശോധനകള്‍ക്കാണ് വിധേയരാകുന്നത്.

English summary
Red alert declared for international airport due to security reason after Pulwama attack in account with intelligence report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X