കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍- ഡീസല്‍ വില കുറച്ചു, പുതിയ നിരക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറച്ചത്. ആഗോള വിപണിയില്‍ എണ്ണവിലയില്‍ കുറവുവന്നതിനെ തുടര്‍ന്നായിരുന്നു ഇന്ധനങ്ങള്‍ക്ക് വില കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 61.51 രൂപയും ഡീസലിന് 52. 28 രൂപയും ആയി. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

നേരത്തെ ആഗസ്തില്‍ പെട്രോള്‍ വില 1.42യും ഡീസലിന് 2. 01 രൂപയും കുറച്ചിരുന്നു. ജൂലൈ മാസത്തില്‍ രണ്ടുതവണയും ഇന്ധന വില കുറച്ചിരുന്നു. അന്താരാഷ്ട്ര എണ്ണവിലയുടേയും രൂപയുടെ വിനിമയ നിരക്കിന്റേയും അടിസ്ഥാനത്തില്‍ എല്ലാ മാസവും ഒന്നാം തിയ്യതിയും 16ാം തിയ്യതിയുമാണ് ഇന്ധനവില നിശ്ചയിക്കുന്നത്.

petrol-filling
English summary
Reduced price of Petrol diesel, recent price effective on Monday midnight.One rupee for petrol and 2 rupee for diesel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X