Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കോണ്‍സ്റ്റബിളുമായി ബന്ധം; പറഞ്ഞുകളിയാക്കിയ സഹപ്രവര്‍ത്തകന് നേരെ വെടിവെച്ച് കോണ്‍സ്റ്റബിള്‍

ബറേലി: നിയമം സംരക്ഷിക്കേണ്ട പോലീസുകാർ തന്നെ ലംഘിച്ചാലോ.അത്തരം ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. സഹപ്രർത്തകനായ പോലീസിന് നേരെയാണ് മറ്റൊരു പോലീൂസുകാരൻ അതിക്രമം. സഹപ്രവർത്തകനും ആയി തർക്കത്തെത്തുടർന്നാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ തോക്കെടുത്ത് വെടിയുതിർത്തത്.

ഉത്തർപ്രദേശിലെ ബറേലിയിലെ ബഹേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അവിടെത്തന്നെയുള്ള വനിതാ കോൺസ്റ്റബിളുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകൻ പറഞ്ഞ അഭിപ്രായമാണ് പോലീസുകാരനെ പ്രകോപിപ്പിച്ചത്. വാക് തർക്കത്തിന് പിന്നാലെയാണ് കോൺസ്റ്റബിൾ മോനു കുമാർ സർവീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ചത്.

new

എന്നാൽ ഇയാൾ ആരെയും ലക്ഷ്യം വെച്ചായിരുന്നില്ല വെടിയുതിർത്തതെന്നും തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും അഞ്ച് പേരെ സസ്പെൻഡ് ചെയ്തതായും ആണ് റിപ്പോർട്ട് ഉണ്ട്.

ഒരു പോലീസുകാരൻ സഹപ്രവർത്തകയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആക്ഷേപകരമോ നിയമവിരുദ്ധമോ ആയ ഒന്നുമില്ല. അശ്രദ്ധയ്ക്കും അച്ചടക്കത്തിന്റെ പേരിലുമാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. എസ്.എസ്.പി. സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു.

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നുള്ള പോലീസ് കോൺസ്റ്റബിൾ ആണ് മോനുകുമാർ. 2019 മുതൽ ഇദ്ദേഹം ബഹേരി പോലീസ് സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത് ഈ പോലീസുകാരന് മുമ്പ് തന്നെ പരിചയത്തിലുള്ള വനിതാ കോൺസ്റ്റബിളുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇരുവരും ഒരേ സ്റ്റേഷനിൽ തന്നെ എത്തുകയായിരുന്നു.

തിങ്കളാഴ്ച രാത്രി മോനു കുമാറിന്റെ സഹപ്രവർത്തകനായ യോഗേഷ് ചാഹൽ ഇവരുടെ ബന്ധത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തി. നേരത്തേയും ഇത്തരത്തിൽ മോനുകുമാറിനെതിരെ സഹപ്രവർത്തകൻ പരാമർശങ്ങൾ നടത്തിയിരുന്നെങ്കിലും തിങ്കളാഴ്ച രാത്രിയിലെ പരാമർശങ്ങൾ വലിയ തർക്കത്തിൽ എത്തുകയായിരുന്നു.

തുടർന്ന് രോഷാകുലനായ മോനുകുമാർ സ്റ്റേഷനിൽ തോക്കുകൾ സൂക്ഷിക്കുന്നിടത്ത് നിന്ന് തോക്ക് എടുത്ത് വെടി വെയ്ക്കുകയായിരുന്നുഎന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+