കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും, ജിയോ ഫോണ്‍ നെക്‌സ്റ്റ് വരുന്നു, ഇന്ത്യയിലേക്ക് ഫൈജി ടെക്‌നോളജിയും

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി. വിലകുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള സ്മാര്‍ട്ട് ഫോണാണ് ഇന്ത്യയില്‍ വരാന്‍ ഒരുങ്ങുന്നത്. ജിയോഫോണ്‍ നെക്‌സറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഗൂഗിളുമായി ചേര്‍ന്നാണ് റിലയന്‍സ് ജിയോ പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം അവസാന ജിയോ ഫോണ്‍ നെക്‌സ്റ്റ് വിപണിയിലെത്തും. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ 44ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ഇക്കാര്യം മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

1

അതേസമയം ഗൂഗിളുമായി ചേര്‍ന്ന് ഫൈവ് ജി സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ്. ജിയോ ഫോണ്‍ നെക്‌സ്റ്റ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. ഗൂഗിളാണ് ഈ സ്മാര്‍ട്ട് ഫോമിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഡെവലെപ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിന് ജിയോ ഫോണ്‍ നെക്‌സറ്റ് വിപണിയിലെത്തുമെന്നാണ് ജിയോ പറയുന്നത്. ഈ പുതിയ സ്മാര്‍ട്് ഫോണിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഡിജിറ്റലായി ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുമെന്ന് ആല്‍ഫമെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളുള്ള സ്മാര്‍ട്ട്‌ഫോണായിരിക്കും ജിയോ ഫോണ്‍ നെക്‌സറ്റ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും വില കുറവില്‍ ലഭിക്കാവുന്ന അത്യാധുനിക സ്മാര്‍ട്ട് ഫോണായിരിക്കും ജിയോ നെക്‌സ്‌റ്റെന്നും മുകേഷ് അംബാനി പറഞ്ഞു. അതേസമയം സൗദി അറേബ്യയയിലെ അരാംകോ കമ്പനിയുമായി 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. റിലയന്‍സിന്റെ പ്രകടനം കൊവിഡ് കാലത്തും മികച്ചതായിരുന്നു ഏകീകൃത വരുമാനം 5.4 ട്രില്യണ്‍ രൂപയായിരുന്നുവെന്നും അംബാനി വ്യക്തമാക്കി.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ആര്‍ഐഎല്‍ 44.4 ബില്യണ്‍ മൂലധന സമാഹരണമാണ് നടത്തിയത്. ലോകത്ത് തന്നെ ഏതൊരു കമ്പനിയും നടത്തിയ ഏറ്റവും മൂലധന സമാഹരമാണിതെന്നും മുകേഷ് അംബാനി പറഞ്ഞു. ആഗോള തലത്തില്‍ റിലയന്‍സ് ന്യൂ എനര്‍ജി കൗണ്‍സിലും ഞങ്ങള്‍ സ്ഥാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംരംഭങ്ങളില്‍ 60000 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
reliance jio announce jiophone next smartphone, partnership with google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X