• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വത്തിലുള്ള കുമാരസ്വാമി സര്‍ക്കാറിനെ വീഴ്ത്തി അധികാരം പിടിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് യദ്യൂരപ്പക്ക് സ്വസ്ഥമായി ഇതുവരെ ഭരണം നടത്താന്‍ സാധിച്ചിട്ടില്ല. ആദ്യം മന്ത്രിസഭ വികസനവും ഇപ്പോള്‍ വകുപ്പ് വിഭനവും കടുത്ത പ്രതിസന്ധിയാണ് കര്‍ണാടക ബിജെപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

കുമാരസ്വാമി സര്‍ക്കാറിനെ വീഴ്ത്തിയ വിമതനീക്കത്തില്‍ പങ്കാളികളായ 10 എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തിയതില്‍ മറ്റ് ബിജെപി നേതാക്കളില്‍ പലര്‍ക്കും കടുത്ത അതൃപ്തിയാണ് ഉള്ളത്. ഇതിനിടയിലാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി എംഎല്‍എ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ അഭ്യൂഹങ്ങള്‍ക്കാണ് ഇടവെച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രേണുകാചാര്യ

രേണുകാചാര്യ

ഹൊന്നാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രേണുകാചാര്യയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ ഇരു നേതാക്കളും വ്യക്തമാക്കാത്തത് നിരവധി അഭ്യൂഹങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍

മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍

അടുത്ത കെപിസിസി പ്രസിഡന്‍റാകാന്‍ സാധ്യതയുള്ള ഒരാളുമായി രേണുകാചാര്യ കുടിക്കാഴ്ച്ച നടത്തിയതിന് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാകുമെന്നാണ് വലിയൊരു വിഭാഗം നിരീക്ഷിക്കുന്നത്. തികച്ചും പ്രൊഫഷണലായ ഒരു മീറ്റിങ് എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമായിരുന്നു കൂടിക്കാഴ്ച്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ രേണുകാചാര്യ പ്രതികരിച്ചത്.

എന്തിന്

എന്തിന്

ഹൊന്നാലിയില്‍ മൂന്ന് ദിവസത്തെ ഒരു കാര്‍ഷിക സമ്മേളനമുണ്ട്. ഞാന്‍ അദ്ദേഹത്തെ അതിന് ക്ഷണിക്കാനാണ് വന്നതെന്നും രേണുകാചാര്യ പറഞ്ഞു. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് വലിയ തോതില്‍ അനഭിമതനായിട്ടുള്ള , അതും എംഎല്‍എ എന്നതിലുപരി മറ്റ് പ്രത്യേക പദവികള്‍ ഒന്നും ഇല്ലാത്ത ഒരാളെ എന്തിനാണ് ബിജെപി എംഎല്‍എ ക്ഷണിക്കുന്നതെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

യെഡിയൂരപ്പക്കെതിരെ

യെഡിയൂരപ്പക്കെതിരെ

ഇരുവരും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൂടിക്കാഴ്ച്ചകള്‍ ചര്‍ച്ചെ ചെയ്തെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2009 ല്‍ യെഡിയൂരപ്പക്കെതിരെ പരസ്യമായി മത്സരിച്ച വ്യക്തിയാണ് രേണുകാചാര്യ എന്നതും ഈ അവസരത്തില്‍ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ശിവകുമാറിനെ ആകര്‍ഷിക്കാന്‍

ശിവകുമാറിനെ ആകര്‍ഷിക്കാന്‍

അതേസമയം, ഡികെ ശിവകുമാറിനെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ രേണുകാചാര്യ സന്ദര്‍ശനം നടത്തിയതെന്ന അവകാശ വാദവുമായി മന്ത്രി സിടി രവി രംഗത്ത് എത്തി. കര്‍ണാടകയിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. അതുപോലുള്ള ഒരു നീക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രേണുകാചാര്യ പാര്‍ട്ടി മാറാതെ സൂക്ഷിച്ചോളുവെന്നാണ് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രവിക്ക് മറുപടി നല്‍കുന്നത്.

എതിര്‍പ്പില്ല

എതിര്‍പ്പില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനുള്ള ചോദ്യത്തിന് മറുപടിയായി ഇക്കാര്യത്തില്‍ തനിക്ക് യാതൊരു എതിര്‍പ്പില്ലെന്നും സിടി രവി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ് മാറ്റം

വകുപ്പ് മാറ്റം

നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിയായി അധികാരമേറ്റ ആനന്ദ് സിങിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് പകരം വനം, പരിസ്ഥിതി വകുപ്പ് നല്‍കി.

വിമര്‍ശനം

വിമര്‍ശനം

കര്‍ണാടക വനസംരക്ഷണ നിയമലംഘത്തിന് ഒട്ടേറെ കേസുകള്‍ നേരിടുന്ന ഖനി വ്യവസായി കൂടിയായ ആനന്ദ് സിങ്ങിന് വനം വകുപ്പ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വകുപ്പ് മാറാനുള്ള സന്നദ്ധത വീണ്ടും ഉന്നയിച്ച് ആനന്ദ് സിങ് രംഗത്ത് എത്തിയത്.

മാറാന്‍ തയ്യാറാണ്

മാറാന്‍ തയ്യാറാണ്

മുഖ്യമന്ത്രി യെഡിയൂരപ്പ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വകുപ്പ് മാറ്റത്തിന് തയ്യാറാണ്. തനിക്കെതിരെ 15 കേസുകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം ചെറുലംഘനങ്ങളുടെ പേരിലുള്ളതാണ്. 12 എണ്ണം സ്റ്റേ ചെയ്തു. 3 എണ്ണം വിചാരണയിലാണ്. വനംപരിസ്ഥിതി മന്ത്രിയായി താന്‍ തുടര്‍ന്നാല്‍ വനം കൊള്ള ചെയ്യപ്പെടുമെന്ന് തോന്നിയാല്‍ വകുപ്പ് മാറ്റത്തിന് തയ്യാറാണെന്നും ആനന്ദ് സിങ് പറഞ്ഞു.

ബിസി പാട്ടീലിന്

ബിസി പാട്ടീലിന്

നേരത്തെ വനം വകുപ്പ് ലഭിച്ചിരുന്ന ബിസി പാട്ടീലിന് കൃഷി വകുപ്പാണ് പുതുതായി ലഭിച്ചത്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്ക്കായിരുന്നു കൃഷി വകുപ്പിന്‍റെ ചുമതല. മന്ത്രി ഗോപാലയ്യയില്‍ നിന്ന് ചെറുകിട വ്യവസായം മാറ്റി പകരം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കി. തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബാറിന് പഞ്ചാസര വകുപ്പിന്‍റെ ചുമതല കൂടി നല്‍കി.

തീരുമാനത്തിന് കാരണം

തീരുമാനത്തിന് കാരണം

ആനന്ദ് സിങ്, ബിസി പാട്ടീല്‍, ഗോപാലയ്യ എന്നിവര്‍ വകുപ്പുകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വകുപ്പ് മാറ്റാന്‍ മൂവരും യെഡിയൂരപ്പയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വകുപ്പ് മാറ്റിനല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

ശ്രീമന്ത് പാട്ടീലിന്

ശ്രീമന്ത് പാട്ടീലിന്

വൈദ്യുതി, ബെംഗളൂരു നഗരവികസനം എന്നിവയാണ് കൂടുതല്‍ പേരും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബെംഗളൂരു വികസം വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ തയ്യാറായില്ല. മന്ത്രി പ്രഭു ചൗഹാന് അധിക ചുമതലായി നല്‍കിയ ന്യൂനപക്ഷ ക്ഷേമം ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീമന്ത് പാട്ടീലിന് നല്‍കി.

അതൃപ്തി

അതൃപ്തി

അതേസമയം തന്നെ, മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തരായ മഹേഷ് കുത്തമല്ലി ഉള്‍പ്പടേയുള്ള കൂറുമാറ്റക്കാരെ ഇതുവരെ അനുനയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. മൈസൂര്‍ സൈയില്‍ ഇന്‍റനാഷണല്‍ ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും കുത്തമല്ലി ഇത് നിരസിച്ചിരിക്കുകയാണ്.

'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും

പൗരത്വ സമരത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസിനെ തള്ളി,സമരക്കാരെ രാജ്യദ്രോഹികളെന്ന്​ വിളിക്കാനാവില്ല

English summary
Renukacharya meet dk sivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X